Sections

വില പിടിച്ചാൽ കിട്ടില്ല;വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി കമ്പനികൾ

Saturday, Apr 23, 2022
Reported By admin

ഇക്കഴിഞ്ഞ ജനുവരി- മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം കുറഞ്ഞതായി റിപ്പോർട്ടുകളിൽ വ്യക്തമാണ്. പണപ്പെരുപ്പവും, അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയുമാണ് ലാഭം ഇടിയാൻ കാരണം

 

ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഉത്പന്ന നിര്‍മ്മാതാക്കളായ നെസ്ലയടക്കം പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് സൂചന.. അസംസ്‌കൃത, പാക്കേജിങ് സാമഗ്രികളുടെ വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് നിരക്കു വർധന. പണപ്പെരുപ്പം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി നെസ്ല വ്യക്തമാക്കി. ഭക്ഷ്യ എണ്ണകൾ, കാപ്പി, ഗോതമ്പ്, ഇന്ധനം തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില ദിനംപ്രതി വർധിക്കുകയാണെന്നു കമ്പനി പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി- മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം കുറഞ്ഞതായി റിപ്പോർട്ടുകളിൽ വ്യക്തമാണ്. പണപ്പെരുപ്പവും, അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയുമാണ് ലാഭം ഇടിയാൻ കാരണം.മാഗി, കിറ്റ്കാറ്റ്, നെസ്‌കഫേ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ വിപിയിലെത്തിക്കുന്നത് നെസ്‌ലെ ആണ്. വിവിധ ഉൽപ്പന്നങ്ങളുടെ വിലയിൽ മൂന്നു മുതൽ 10 ശതമാനം വരെ വർധനയുണ്ടായേക്കുമെന്നാണു വിലയിരുത്തൽ.

കഴിഞ്ഞ മാസം ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡും, നെസ്ലെയും ചായ, കാപ്പി, പാൽ, ന്യൂഡിൽസ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രൂ കാപ്പിപ്പൊടിയുടെ വില 3- 7 ശതമാനം ഉയർത്തി. ബ്രൂ ഗോൾഡ് കോഫി ജാറുകൾക്ക് 3- 4 ശതമാനം വില വർധിപ്പിച്ചു. ബ്രൂ തൽക്ഷണ കോഫി പൗച്ചുകൾ 3- 6.66 ശതമാനം വില വർധനയുണ്ടായി. അതേസമയം, താജ്മഹൽ ചായയുടെ വിലയും 3.7- 5.8 ശതമാനം ഉയർന്നു.

പണപ്പെരുപ്പവും, ആഗോള വിതരണ ദൗർലഭ്യം എന്നിവ മൂലം തീറ്റ ചെലവ് കൂടാൻ സാധ്യതയുണ്ടെന്നും, തൽഫലമായി കോഴി, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്നും ഇക്കഴിഞ്ഞ ധനനയ യോഗത്തിൽ ആർ.ബി.ഐ. ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു നിലവിൽ നെസ്‌ലെയും അടുത്തഘട്ട വില വർധനയുടെ സൂചനകൾ നൽകുന്നത്. നെസ്‌ലെ വില വർധിപ്പിച്ചാൽ മറ്റ് കമ്പനികളും വില വര്‍ദ്ധിപ്പിച്ചേക്കാം.

Story highlights: Nestle and Hindustan Unilever Limited (HUL) have recently announced an increase in prices of its products such as tea, coffee, milk and noodles


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.