Sections

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അവസരം

Wednesday, Dec 07, 2022
Reported By MANU KILIMANOOR

AFCAT വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള AFCAT (എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) എന്‍ട്രി, എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 258 ഒഴിവാണുള്ളത്.ഫ്‌ളയിങ്, ടെക്നിക്കല്‍, വെപ്പണ്‍ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജുക്കേഷന്‍, മെറ്റിയോറോളജി വിഭാഗങ്ങളിലേക്കാണ് അഫ്കാറ്റ് എന്‍ട്രി. ഫ്‌ളയിങ് വിഭാഗത്തിലാണ് എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്ത് വിവാഹം കഴിക്കാനും പാടില്ല.

ഒഴിവുകള്‍:

ഫ്‌ളയിങ്: പുരുഷന്‍- 5, വനിത- 5.
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍: പുരുഷന്‍- (എ.ഇ.എല്‍./ എ.ഇ.എം.) 117, വനിത- 13.
ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍): വെപ്പണ്‍ സിസ്റ്റംസിലാണ് അവസരം. പുരുഷന്‍- 103, വനിത- 15.
എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി (ഫ്‌ളയിങ്): സി.ഡി.എസ്. ഒഴിവുകളിലെ 10 ശതമാനം പെര്‍മനന്റ് കമ്മിഷനും അഫ്കാറ്റിലെ 10 ശതമാനം ഒഴിവുകള്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത: പ്ലസ്ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ സി.എ./സി.എം.എ./ സി.എസ്./ സി.എഫ്.എ.
പ്രായം: ഫ്‌ളയിങ് ബ്രാഞ്ചുകളില്‍ (അഫ്കാറ്റ്, എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി) 20-24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടിയില്‍ (ടെക്നിക്കല്‍, നോണ്‍ടെക്നിക്കല്‍) 20-26 വയസ്സ്.
ശമ്പളം: 56,100-1,77,500 രൂപ

ഫെബ്രുവരി 24, 25, 26 തീയതികളിലായിരിക്കും പരീക്ഷ. രണ്ട് മണിക്കൂറാണ് സമയം.100 ചോദ്യങ്ങളുണ്ടാവും. ആകെ 300 മാര്‍ക്ക്.ജനറല്‍ അവേര്‍നെസ്, വെര്‍ബല്‍ എബിലിറ്റി (ഇംഗ്ലീഷ്), ന്യൂമറിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ് എന്നിവയും മിലിട്ടറി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയിലാണ് പരീക്ഷ.ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് നടത്തുക. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.അപേക്ഷാഫീസ്: 250 രൂപ (എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രിക്ക് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.ഡിസംബര്‍ ഒന്നുമുതല്‍ careerairforce.nic.in, afcat.cdac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം ഇതേ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.