Sections

ഓപ്പൺഎഐയെയും ഗൂഗിളിനെയും പിന്നിലാക്കി ഇന്ത്യയിലെ എഐ സ്റ്റാർട്ടപ്പായ ജിവി ലോകത്ത് ഒന്നാമത്

Saturday, Jun 01, 2024
Reported By Admin
Indian AI Startup Jivi Emerges as World’s Number 1, Beating OpenAI and Google

കൊച്ചി: മെഡിക്കൽ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ആയ ജിവി മെഡ്എക്സ് ഓപ്പൺ മെഡിക്കൽ എൽഎൽഎം ലീഡർബോർഡ് ലോക റാങ്കിംഗിൽ ഒന്നാമത്. ഓപ്പൺ എഐയുടെ ജിപിടി-4 ഗൂഗിളിൻറെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യൻ ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്കോർബോർഡിലെ ഒൻപത് വിഭാഗങ്ങളിലും ശരാശരി 91.65 സ്കോർ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസർ അങ്കുർ ജെയിൻ, റെഡ്ഡി വെഞ്ച്വേർസ് ചെയർമാൻ ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകർ.

ഹഗ്ഗിംഗ് ഫെയ്സ്, എഡിൻബറോ യൂണിവേഴ്സിറ്റി, ഓപ്പൺ ലൈഫ് സയൻസ് എഐ എന്നീ മുൻനിര എഐ പ്ലാറ്റ്ഫോമുകളാണ് മെഡിക്കൽ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എൽഎൽ എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സങ്കടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള എൽഎൽഎമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എയിംസ്, നീറ്റ് എന്നീ ഇൻഡ്യൻ മെഡിക്കൽ പ്രവേശന പരീക്ഷകൾ, യുഎസ് മെഡിക്കൽ ലൈസന്സ് പരീക്ഷകൾ, ക്ലിനിക്കൽ നോളജ്, മെഡിക്കൽ ജനിറ്റിക്സ്, പ്രൊഫഷണൽ മെഡിസിൻ എന്നിവയിലെ വിശദമായ വിലയിരുത്തലുകൾ എന്നിവ നടത്തിയതിൽ നിന്നാണ് ജിവി മെഡ്എക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലക്ഷക്കണക്കിനു വരുന്ന മെഡിക്കൽ ഗവേഷണ പ്രബന്ധങ്ങൾ, ജേർണലുകൾ, ക്ലിനിക്കൽ നോട്ടുകൾ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്സിന് വേണ്ടി ജിവി ഉപയോഗപ്പെടൂത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഡാറ്റാ ശേഖരമാണ് ജിവിയുടേത്.

രോഗികളുടെ പരിചരണം വർദ്ധിപ്പിക്കുന്നതിന് കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുക എന്നതാണ് തങ്ങളുടെ ദൗത്യം. ഈ പ്ലാറ്റ്ഫോം ഡയഗ്നോസ്റ്റിക്സ് ത്വരിതപ്പെടുത്തി ഉയർന്ന കൃത്യത ഉറപ്പാക്കി എല്ലാവർക്കും കൃത്യസമയത്തും കൃത്യവുമായ ചികിത്സ ലഭ്യമാക്കുന്നുവെന്ന് ജിവി സഹസ്ഥാപകനും സിഇഒയുമായ അങ്കുർ ജെയിൻ പറഞ്ഞു.

ആഗോളതലത്തിൽ എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. ഒരു ബില്യണിലധികം ആളുകളിലേക്ക് ജിവിയെ എത്തിക്കാൻ തയ്യാറെടുക്കുമ്പോൾ തങ്ങളുടെ എൽഎൽഎം ഘഘങ ഏറ്റവും മികച്ചതായതിൽ അഭിമാനമുണ്ടെന്ന് സഹസ്ഥാപകനും ചെയർമാനുമായ സഞ്ജയ് റെഡ്ഡി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.