- Trending Now:
അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്
ഇന്ത്യ 2029 ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2014 ല്‍ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വര്‍ഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ട്.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. 2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എസ് ബി ഐ റിപ്പോര്‍ട്ട് പ്രകാരം 2021 ഡിസംബറില്‍ തന്നെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.
ആഗോള ജിഡിപിയില്‍ ഇന്ത്യയുടെ പങ്ക് ഇപ്പോള്‍ 3.5% ആണ്. 2014 ഇത് 2.6 ശതമാനമായിരുന്നു. 2027 ല്‍ ഇന്ത്യയുടെ ജിഡിപി ആഗോള ജിഡിപിയുടെ നാലു ശതമാനം ആയിരിക്കും. അതോടെ ജര്‍മനിയെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കും. എന്നാല്‍ ആളോഹരി ജിഡിപിയില്‍ ഇപ്പോഴും ഇന്ത്യ മറ്റു ലോകരാജ്യങ്ങള്‍ക്ക് വളരെ പിന്നിലാണ്. 2021 ല്‍ 2227 ഡോളറായിരുന്നു ഇന്ത്യയുടെ ആളോഹരി ജിഡിപി. അതേസമയം യുകെയുടെ ആളോഹരി ജിഡിപി 47334 ഡോളറായിരുന്നു. ചൈനയില്‍ ഇത് 12556 ഡോളറായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.