Sections

ഇന്ത്യ- വിയറ്റ്നാം ടൂറിസം സഹകരണം: ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാർട്ടപ്പ് കമ്പനി 'വെബ് സിആർഎസ്'

Tuesday, Jan 09, 2024
Reported By Admin
India-Vietnam Tourism Cooperation

  • കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികൾ സൃഷ്ടിക്കുന്നതിന് വെബ് സിആർഎസിന് കഴിഞ്ഞു

കൊച്ചി: ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ അന്തർദേശീയ സഹകരണവും പുതിയ സാധ്യതകളും മെച്ചപ്പെടുത്താനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിയറ്റ്നാമിലേക്ക് അയയ്ച്ച ടൂറിസം മേഖലയിലെ സംരംഭക സംഘത്തെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാർട്ടപ്പ് കമ്പനി 'വെബ് സിആർഎസ് ട്രാവൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്'. കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ അവസരങ്ങൾ പഠിക്കുന്നതിനും വേണ്ടിയാണ് സർക്കാർ പ്രതിനിധി സംഘത്തെ അയയ്ച്ചത്.

കുറഞ്ഞ ചെലവിൽ പുതുപുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടൂറിസം സംരംഭങ്ങളെ സൃഷ്ടിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകി മറ്റ് ഓൺലൈൻ പോർട്ടലുകളുടെ മത്സരങ്ങളെ എങ്ങനെ നേരിട്ട് സാമ്പത്തികമായി അവരെ വിജയിക്കാൻ സഹായിക്കുന്ന കമ്പനിയാണ് വെബ് സിആർഎസ്. വെബ് സിആർഎസിന്റെ സഹായത്തോടെ 61 ടൂറിസം കമ്പനികൾ നിലവിൽ പ്രവർത്തിച്ചു വരുന്നു. വിയറ്റ്നാം സന്ദർശിച്ച പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ഈ കമ്പനികളിൽ ചിലത്.

വിയറ്റ്നാമിലെ വുങ് താവ്, ബൻ ത്വാൻ എന്നീ കടലോര പ്രദേശ നഗരങ്ങളിലെ ടൂറിസം സാധ്യതകളാണ് വിയറ്റ്നാം ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ ചർച്ച ചെയ്തത്. ഡിസംബർ 20, 22 തിയതികളിലാണ് സമ്മേളനം നടന്നത്.

വെബ് സിആർഎസ് ട്രാവൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നീൽകാന്ത് പരാരത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് 'ഇന്ത്യൻ സഞ്ചാരികൾ എന്താണ് വിയറ്റ്നാമിൽ പ്രതീക്ഷിക്കുന്നത്' എന്ന വിഷയത്തിൽ സംസാരിച്ചു. വുങ് താവ് നഗരത്തിൽ നടന്ന സമ്മേളനത്തിൽ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ.മദൻ മോഹൻ സേത്തി, വുങ് താവ് ടൂറിസം വകുപ്പ് ഡയറക്ടർ ട്രിൻ ഹാങ്, പ്രൊവിൻഷ്യൽ ടൂറിസം അസോസിയേഷൻ വൈസ് ചെയർമാൻ ഹോങ് എൻഗോക് ലിൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


(ഇടത് നിന്ന്) വെബ് സിആർഎസ് ട്രാവൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ നീൽകാന്ത് പരാരത്ത്, പ്രൊവിൻഷ്യൽ ടൂറിസം അസോസിയേഷൻ വൈസ് ചെയർമാൻ ഹോങ് എൻഗോക് ലിൻ, കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ.മദൻ മോഹൻ സേത്തി, സാംസ്കാരിക, കായിക, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഗുയെൻ ലാൻ എൻഗോക്ക് തുടങ്ങിയവർ

ബൻ ത്വാൻ നഗരത്തിൽ നടന്ന യോഗത്തിൽ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ പ്രതിനിധി പങ്കജ് കുമാർ, ബൻ ത്വാൻ പ്രവിശ്യയുടെ സാംസ്കാരിക, കായിക, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഗുയെൻ ലാൻ എൻഗോക്ക് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിന്റെയും ഇന്ത്യയുടേയും ടൂറിസത്തിന്റെ ആകർഷണങ്ങളും സാധ്യതകളെപ്പറ്റിയും നീൽകാന്ത് പരാരത്ത് യോഗത്തിൽ അവതരിപ്പിച്ചു.

'ഞങ്ങൾ പിന്തുണ നൽകുന്ന കമ്പനികൾ കൂടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുത്ത പട്ടികയിൽ ഉൾപ്പെട്ടത് ഞങ്ങൾക്ക് അഭിമാനമാണ്. വിദേശ സമ്മേളനത്തിലൂടെ ഈ സംരംഭകർക്ക് ആഗോളതലത്തിൽ ശ്രദ്ധ കിട്ടുന്നത് ആവേശത്തോടെയാണ് അവർ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള കമ്പനികളിൽ ഗോജോ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, യാ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാപ്പിമാപ്പ് ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർബ്ലൂം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർമാർ വിയറ്റ്നാമിലേക്കുള്ള ഈ 2-ാമത് അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെ സംരംഭകത്വ വികസനത്തിന് പിന്തുണ നൽകുന്നതിനുള്ള അംഗീകാരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികൾ സൃഷ്ടിക്കുന്നതിന് ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം MSME ദിനത്തിൽ ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി രാജീവ് ഇതിൽ 50 പേർക്ക് MSME സർട്ടിഫിക്കറ്റുകൾ കൈമാറി. പ്രിലോഞ്ച് കാലയളവിൽ ഈ കമ്പനികൾ 21 കോടിയിലധികം രൂപയുടെ ബിസിനസ് അന്വേഷണങ്ങളിൽ നിന്ന് ഈ കമ്പനികൾ 4.3 കോടി രൂപയുടെ ബിസിനസ് വിജയകരമായി ചെയ്തു. അതിൽ 81 ലക്ഷത്തിലധികം രൂപയുടെ ബിസിനസ് വിദേശത്ത് നിന്നാണ് ലഭിച്ചത്. കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കാനും വിയറ്റ്നാം പോലുള്ള രാജ്യങ്ങളുമായി നമ്മൾ സഹകരണം വർദ്ധിപ്പിക്കണം', വെബ് സിആർഎസ് ട്രാവൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ നീൽകാന്ത് പരാരത്ത് പറഞ്ഞു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.