Sections

അഭിമാന നേട്ടം: ഇന്ത്യയുടെ യുപിഐ ആപ്പ് ഉപയോഗിക്കുന്ന ആദ്യ വിദേശ രാജ്യം

Friday, Feb 18, 2022
Reported By Admin
UPI

യുപിഐ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമായിരിക്കും നേപ്പാളെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു
 

ഡല്‍ഹി: ഇന്ത്യയുടെ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി നേപ്പാള്‍. അയല്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നതാണ് ഇന്ത്യയുടെ യുപിഐ സംവിധാനം.

യുപിഐ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമായിരിക്കും നേപ്പാളെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇതിന്റെ ഭാഗമായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും ഗേറ്റ്വേ പേയ്മെന്റും മാനം ഇന്‍ഫോടെക്കുമായി കൈകോര്‍ത്തു.

നേപ്പാളില്‍ സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഇത്. അതേസമയം, എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ്.

അതേസമയം, നേപ്പാളിലെ അംഗീകൃത പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്ററാണ് ജിപിഎസ്. മാനം ഇന്‍ഫോടെക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിക്കും. ഈ സഹകരണം നേപ്പാളില്‍ വലിയ രീതിയിലുളള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കും. അയല്‍ രാജ്യത്തെ പരസ്പര പ്രവര്‍ത്തന ക്ഷമത, തത്സമയ ഇടപാടുകള്‍ എന്നിവ ശക്തിപ്പെടുത്തുമെന്നും എന്‍പിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

പണ ഇടപാടുകളുടെ ഡിജിറ്റലൈസേഷനില്‍ നേപ്പാളിന് യുപിഐ സംവിധാനം ഗുണം ചെയ്യും. നേപ്പാള്‍ ഗവണ്‍മെന്റിന്റെയും നേപ്പാള്‍ രാഷ്ട്ര ബാങ്കിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമായി യുപിഐ മാറും. യുപിഐ സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ രാജ്യമായിരിക്കും നേപ്പാള്‍. - എന്‍പിസിഐ പ്രസ്താവനയില്‍ പറഞ്ഞു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.