- Trending Now:
ഇന്ത്യയുടെ നിലവിലെ ആവശ്യകതയുടെ 60 ശതമാനമാണ് ഈ കപ്പാസിറ്റി
ഇന്ത്യയിലെ ആദ്യ ലിഥിയം സെല്‍ നിര്‍മ്മാണ കേന്ദ്രം ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ പ്രവര്‍ത്തനസജ്ജമായി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രീ പ്രൊഡക്ഷന്‍ റണ്‍ ഉദ്ഘാടനം ചെയ്തു. 2025-26 ഓടെ 300 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് നിര്‍മാണവും കയറ്റുമതിയും എന്ന ലക്ഷ്യം മറികടക്കുക എന്നതാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈ ആസ്ഥാനമായുള്ള Munoth Industries ലിമറ്റഡാണ് 165 കോടി രൂപ ചെലവില്‍ ഈ അത്യാധുനിക നിര്‍മാണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം ഔപചാരികമായ പ്രവര്‍ത്തന ഉദ്ഘാടനവും ശേഷം ബാറ്ററി സെല്ലുകളുടെ വാണിജ്യ നിര്‍മാണവും ആരംഭിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് IT മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
2015-ല്‍ ടെംപിള്‍ ടൗണില്‍ സ്ഥാപിച്ച രണ്ട് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകളില്‍ ഒന്നിലാണ് ഈ നിര്‍മാണകേന്ദ്രം. ലിഥിയം സെല്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ സ്ഥാപിത ശേഷി 270 Mwh ആണ്. പ്രതിദിനം 10Ah ശേഷിയുള്ള 20,000 സെല്ലുകള്‍ നിര്‍മിക്കാന്‍ കഴിയും. ഇന്ത്യയുടെ നിലവിലെ ആവശ്യകതയുടെ 60 ശതമാനമാണ് ഈ കപ്പാസിറ്റി.
സെല്ലുകള്‍ ഉപയോഗിക്കുന്നത് പവര്‍ ബാങ്കുകളിലാണ്. മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളായ മൊബൈല്‍ ഫോണുകള്‍, hearable and wearable devices തുടങ്ങിയവയ്ക്കായും സെല്ലുകള്‍ നിര്‍മ്മിക്കും.നിലവില്‍ ചൈന, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ലിഥിയം അയണ്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.