Sections

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളർച്ച 11.2 ശതമാനം

Tuesday, Oct 22, 2024
Reported By Admin
India State GDP Growth Declines to 11.2% - NSE Report on Economic Trends

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 11.8 ശതമാനത്തിൽ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൻറെ (എൻഎസ്ഇ) വിലയിരുത്തൽ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകൾ വിശകലനം ചെയ്താണ് എൻഎസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മധ്യപ്രദേശിൻറെ കാര്യത്തിൽ ഇത് 0.6 ശതമാനമാണെങ്കിൽ മിസോറാമിൻറെ കാര്യത്തിൽ 22.1 ശതമാനമാണ് എന്ന രീതിയിൽ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിൻറെ കാര്യത്തിൽ 10.6 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾ മൂന്നു വർഷം ശക്തമായി ഉയർന്ന ശേഷം 2025 സാമ്പത്തിക വർഷത്തിൽ മിതമായ തോതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബ്, കേരളം, ഹിമാചൽ പ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ റവന്യൂ വരുമാനത്തിൻറെ 35 ശതമാനം 2025 സാമ്പത്തിക വർഷത്തിലെ പ്രതിജ്ഞാബദ്ധമായ ചെലവുകൾക്കായി നീക്കിവച്ചിട്ടുണ്ട്.

21 സംസ്ഥാനങ്ങളുടെ ആകെ റവന്യൂ കമ്മി 10 ലക്ഷം കോടി രൂപയാണ്. നികുതി വരുമാനത്തിൻറെ 30 ശതമാനം മാത്രം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് മൊത്തം സർക്കാർ ചെലവിൻറെ 60 ശതമാനത്തിന് മുകളിൽ ബാധ്യതയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടത് കൂടുതൽ നിർണായകമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.