- Trending Now:
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ 28ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന തുടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ ടിക്കറ്റ് സ്വന്തമാക്കാനുള്ള ഓട്ടം തുടങ്ങി.നടന്‍ സുരേഷ് ഗോപിയാണ് ടിക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബി.സിസി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തും.1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.
www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്.www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെ.സി.എ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാം. സുരേഷ് ഗോപിയില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ.ഹരികൃഷ്ണനാണ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത്.
ഗ്രീന്‍ഫീല്‍ഡില്‍ മത്സരത്തിന് കാണികളെ കഴിഞ്ഞ മത്സരങ്ങളിലെ പോലെ പ്രവേശിപ്പിക്കാനാവുകയില്ല. ഇത്തവണ മൂവായിരത്തോളം സീറ്റുകള്‍ കുറവായിരിക്കും. നാല്‍പതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ തകരാറിലായതിനെ തുടര്‍ന്നാ് കാണികളുടെ എണ്ണം വെട്ടിക്കുറച്ചത്.നശിച്ചുകിടന്നിരുന്ന കസേരകളില്‍ കുറേയേറെ അറ്റകുറ്റപ്പണി നടത്തി.അതേസമയം മറ്റ് ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.മൈതാനത്തു പുതിയ പുല്ല് വെച്ചുപിടിപ്പിച്ചു. പിച്ചും സജ്ജമായി. അവസാന റോളിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യാ ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ് ദക്ഷിണാഫ്രിക്കന്‍ നിര. ഏഷ്യാകപ്പില്‍ പുറത്തായ ഇന്ത്യക്കാകട്ടേ ലോകകപ്പിനു മുന്നോടിയായുള്ള സുപ്രധാന പരമ്പരയുമാണ്. വിരാട് കോഹ്ലി ഫോം വീണ്ടെടുത്തത് ടീമിന് ഉണര്‍വുണ്ടായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം 28ന് കാര്യവട്ടത്ത് നടക്കുമ്പോള്‍ രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തിയതി ഇന്‍ഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ലക്‌നൗവില്‍ ആദ്യ ഏകദിനവും ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ദില്ലിയില്‍ മൂന്നാം കളിയും നടക്കും.രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍,യുവേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുമ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ടി20 സ്‌ക്വാഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.