ഇന്ത്യയിലേക്കുള്ള നിക്ഷേപം സുഗമമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച
വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യയും സൗദി അറേബ്യയും. രൂപ-റിയാല്‍ വ്യാപാരം സ്ഥാപനവല്‍ക്കരിക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു ചര്‍ച്ച. യുപിഐ (UPI), റുപേ (Rupay) കാര്‍ഡുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി.വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ സെപ്റ്റംബര്‍ 18,19 ദിവസങ്ങളിലെ സൗദി സന്ദര്‍ശനത്തിലാണ് ചര്‍ച്ച. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഗോയലും സൗദി ഊര്‍ജ മന്ത്രി രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍-സൗദും ചേര്‍ന്ന് കൗണ്‍സിലിന്റെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനുമായി ഗോയല്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ മെഗാ സിറ്റി... Read More
ചര്‍ച്ചയില പ്രധാന വിഷയങ്ങള്‍
- വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും വൈവിധ്യവല്‍ക്കരണവും വിപുലീകരണവും വ്യാപാര തടസങ്ങള്‍ നീക്കലും
- സൗദി അറേബ്യയില്‍ ഇന്ത്യന്‍ ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ ഓട്ടോമാറ്റിക് രജിസ്‌ട്രേഷനും വിപണന അംഗീകാരവും.
- രൂപ-റിയാല്‍ വ്യാപാരം സ്ഥാപനവല്‍ക്കരിക്കാനുള്ള സാധ്യത.
- സൗദി അറേബ്യയില്‍ യുപിഐ, റുപേ കാര്‍ഡുകള്‍ അവതരിപ്പിക്കല്‍
- കാലാവസ്ഥ വ്യതിയാന സംവേദനക്ഷമതയുള്ള ഊര്‍ജ സുരക്ഷ എങ്ങനെ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും നല്‍കുമെന്ന് ചര്‍ച്ച ചെയ്തു.
- കൃഷി, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, സാങ്കേതികവിദ്യയും ഐടിയും, വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും എന്നീ മേഖലകള്‍ക്ക് കീഴില്‍ സാങ്കേതിക സംഘങ്ങള്‍ കണ്ടെത്തിയ 41 സഹകരണ മേഖലകള്‍ക്കും മന്ത്രിതല യോഗം അംഗീകാരം നല്‍കി
- മുന്‍ഗണനയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനും വെസ്റ്റ് കോസ്റ്റ് റിഫൈനറി, എല്‍എന്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം, ഇന്ത്യയിലെ തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ ??കേന്ദ്രങ്ങളുടെ വികസനം എന്നിവ ഉള്‍പ്പെടെയുള്ള സംയുക്ത പദ്ധതികളില്‍ തുടര്‍ച്ചയായ സഹകരണം പുനഃസ്ഥാപിക്കുന്നതിനോട് യോജിച്ചു.
- ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിലും ഇന്ത്യയിലേക്കുള്ള നിക്ഷേപം സുഗമമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
- ഇരു രാജ്യങ്ങളുടെയും എക്സിം ബാങ്കുകളുടെ സ്ഥാപനപരമായ ബന്ധം, മൂന്നാം രാജ്യങ്ങളിലെ സംയുക്ത പദ്ധതികള്‍, മാനദണ്ഡങ്ങളുടെ പരസ്പര അംഗീകാരം, അടിസ്ഥാന സൗകര്യ വികസനത്തിലെ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ മന്ത്രി പ്രത്യേക യോഗത്തില്‍ ചര്‍ച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.