- Trending Now:
2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കമിട്ടത്
വാട്സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്.
2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഇന്ത്യ പോസ്റ്റ് ബാങ്ക് നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പുതിയ അക്കൗണ്ട് ആരംഭിക്കല്‍, അക്കൗണ്ട് ബാലന്‍സ്, പാസ് വേര്‍ഡും പിനും മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ ആദ്യഘട്ടമായി വാട്സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്. പരീക്ഷണം വിജയകരമായാല്‍ പണം പിന്‍വലിക്കല്‍, പാന്‍ നമ്പര്‍ അപ്ഡേഷന്‍ തുടങ്ങി കൂടുതല്‍ പ്രാധാന്യമുള്ള സേവനങ്ങള്‍ കൂടി ഇതിന്റെ ഭാഗമാക്കാന്‍ ഇന്ത്യ പോസ്റ്റ് ബാങ്ക് നീക്കം നടത്തുന്നുണ്ട്.
വാട്സ് ആപ്പുമായി സഹകരിച്ച് കൊണ്ട് വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കാനും പരിപാടിയുണ്ട്. ശമ്പളം വീട്ടുപടിക്കല്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വാട്സ് ആപ്പിന്റെ സഹായം തേടാനാണ് ഇന്ത്യ പോസ്റ്റ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.