- Trending Now:
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളില്‍ പകുതിയും ഈ രണ്ടെണ്ണമാണ്
കയറ്റുമതിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് രാജ്യം. അതും സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍. 2023 സാമ്പത്തിക വര്‍ഷത്തില്‍ 9 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 5.8 ബില്യണ്‍ ഡോളര്‍ പിന്നിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഇത് 2.2 ബില്യണ്‍ ഡോളറിലായിരുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ (ICEA) കണക്കുകള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ മൊത്തം ഇലക്ട്രോണിക്സ് നിര്‍മാണം 300 ബില്യണ്‍ ഡോളറായി ഉയരും. ഫോണ്‍ നിര്‍മ്മാണത്തില്‍ രാജ്യത്തിന് മുന്നേറ്റം നല്‍കുന്നത് സാംസങ്ങും ആപ്പിളുമാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളില്‍ പകുതിയും ഈ രണ്ടെണ്ണമാണ്.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനായി 41,000 കോടി രൂപയുടെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതി 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഐഫോണുകള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളായ ഫോക്സ്‌കോണും പെഗാട്രോണും തമിഴ്നാട്ടില്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു ഐഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രോണിന്റെ പ്ലാന്റ് കര്‍ണാടകയിലാണ്.
ഉത്തര്‍പ്രദേശിലാണ് സാംസംഗിന്റെ നിര്‍മാണ പ്ലാന്റുളളത്. ഗവണ്‍മെന്റിന്റെ പ്രോഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് പ്രയോജനം നേടുന്നതിനായി ആപ്പിള്‍, സാംസങ് പോലുള്ള കമ്പനികള്‍ തങ്ങളുടെ കയറ്റുമതിയും ആഭ്യന്തര ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചതാണ് കയറ്റുമതിയിലെ വര്‍ദ്ധനവിന് കാരണമായത്.
മൊബൈല്‍ നിര്‍മ്മാണ വ്യവസായത്തിലെ പിഎല്‍ഐ പദ്ധതി, ആഭ്യന്തര നിര്‍മാണ വ്യവസായത്തിന് ഉണര്‍വ് നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി വലിയ പങ്കുവഹിച്ചു. മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയില്‍ ഹാന്‍ഡ്സെറ്റുകള്‍ നിര്‍മ്മിക്കുന്നതിന് 1.97 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.