Sections

ഒരു ഭാഗത്ത് യുദ്ധം ആഘോഷിച്ച് ഇന്ത്യന്‍ ഗോതമ്പ്; ഡിമാന്റ് ഉയരുന്നു

Tuesday, Mar 08, 2022
Reported By admin
indian-wheat

റഷ്യ 2021 ജൂണ്‍ മുതല്‍ ഇതുവരെ 25.2 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു

 

യുക്രൈയ്ന്‍-റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിക്കുന്നു.യുക്രൈനില്‍ നിന്നുള്ള ഗോതമ്പ് ലോക വിപണിയില്‍ കരിങ്കല്‍ വഴി എത്തുന്നത് തടസ്സപ്പെട്ടതോടെയാണ് ഇന്ത്യന്‍ ഗോതമ്പിന് ആവശ്യം വര്‍ദ്ധിച്ചത്.ആഗോള ഗോതമ്പ് കയറ്റുമതിയില്‍ റഷ്യ-യുക്രൈയ്ന്‍ എന്നീ രാഷ്ട്രങ്ങളുടെ സംയോജിത പങ്ക് 23 ശതമാനമാണ്.യുക്രൈയ്ന്‍ 22.5 ദശലക്ഷം ടണ്‍ ഗോതമ്പ് 2021-22 കയറ്റുമതി ചെയ്യുമെന്നാണ് കരുതുന്നത്.

റഷ്യ 2021 ജൂണ്‍ മുതല്‍ ഇതുവരെ 25.2 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു.യുദ്ധം തുടരുന്നതിനാല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഏജന്‍സി (APEDA) വിവിധ രാജ്യങ്ങളുമായും കയറ്റുമതിക്കാരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഗോതമ്പ് കയറ്റുമതിയില്‍ നിന്നും 872 ദശലക്ഷം ഡോളറാണ് രാജ്യത്തിന് ലഭിച്ചത്.യുദ്ധം ആരംഭിച്ചതിനു പിന്നാലെ ആഭ്യന്തര വിപണിയില്‍ ഗോതമ്പിന് ക്വിന്റളിന് 500 രൂപ വര്‍ദ്ധിച്ച് 2500 രൂപയായി.കയറ്റുമതി വര്‍ദ്ധിച്ചാല്‍ ഇനിയും വില ഉയരുമെന്നാണ് ആശങ്ക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.