- Trending Now:
കൊച്ചി: തങ്ങളുടെ വാർഷിക വരുമാനത്തിൻറെ പത്തു മടങ്ങിൽ കുറഞ്ഞ ലൈഫ് ഇൻഷൂറൻസ് പരിരക്ഷ മതിയെന്ന് 81 ശതമാനത്തിലേറെ ഇന്ത്യക്കാർ ചിന്തിക്കുന്നതായി ബജാജ് അലയൻസ് ലൈഫ് നടത്തിയ അണ്ടർ ഇൻഷൂറൻസ് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇതു സാമ്പത്തിക സുരക്ഷയ്ക്ക് പര്യാപ്തമാണെന്ന് അവർ കരുതുകയും ചെയ്യുന്നു. ഈ രംഗത്ത് ശുപാർശ ചെയ്യപ്പെടുന്ന പത്തു മടങ്ങിനേക്കാൾ വളരെ താഴെ വരുന്ന രീതിയിൽ വാർഷിക വരുമാനത്തിൻറെ 3.1 മടങ്ങു മാത്രമാണ് ഇന്ത്യക്കാരുടെ ശരാശരി ലൈഫ് ഇൻഷൂറൻസ് പരിരക്ഷ. മൂന്നിലൊന്ന് ഇന്ത്യക്കാർ ഒരിക്കൽ പോലും തങ്ങളുടെ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയെ കുറിച്ചു വിശകലനം നടത്തിയിട്ടില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
വിവാഹം, കുട്ടികളുടെ ജനനം, വരുമാന വളർച്ച തുടങ്ങിയവയ്ക്കു ശേഷവും ഇതു തന്നെയാണ് സ്ഥിതി. അപര്യാപ്തമായ പരിരക്ഷയുടെ പശ്ചാത്തലത്തിലും 82 ശതമാനത്തോളം ഇന്ത്യക്കാർ തങ്ങളുടെ ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കുടുംബത്തിൻറെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ പര്യാപ്തമാണെന്ന ആത്മവിശ്വാസം പുലർത്തുകയും ചെയ്യുന്നുണ്ട്.
നെൽസൺ ഐക്യുവുമായി സഹകരിച്ച് ഇന്ത്യയിലെ മുൻനിര സ്വകാര്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് നടത്തിയ അണ്ടർ ഇൻഷൂറൻസ് 2025 സർവ്വേയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. മെട്രോ നഗരങ്ങളിലും മുൻനിര നഗരങ്ങളിലും രണ്ടാം നിര പട്ടണങ്ങളിലുമായാണ് ഈ സർവ്വേ നടത്തിയത്. ആദ്യമായി ഇൻഷൂറൻസ് വാങ്ങുന്നവരുടെ ശരാശരി പ്രായം 33 വയസിൽ നിന്ന് 28 വയസായി കുറഞ്ഞതിലൂടെ ഉണ്ടായ നിർണായക മാറ്റവും ഈ സർവ്വേ വെളിപ്പെടുത്തുന്നുണ്ട്.
ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിൽ ഒന്നാണെങ്കിലും ജിഡിപിയുടെ 70 ശതമാനം മാത്രമാണ് ഇവിടെയുള്ള ആകെ പരിരക്ഷാ തുകയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു. അമേരിക്കയിലെ 251 ശതമാനം, തായ്ലാൻറിലെ 143 ശതമാനം മലേഷ്യയിലെ 153 ശതമാനം എന്നിവയെ അപേക്ഷിച്ച് വളരെ കുറവാണിത്. കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ അവസ്ഥ. ഈ രംഗത്തു ബോധവൽക്കരണം നടത്താനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.