Sections

പശ്ചിമേഷ്യയിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഇന്ത്യ ഖേലോ ഫുട്‌ബോൾ, ബ്ലൂ ആരോസുമായി കൈകോർക്കുന്നു

Tuesday, Dec 19, 2023
Reported By Admin
IKF

കൊച്ചി: ഇന്ത്യയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുക, വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇന്ത്യ ഖേലോ ഫുട്ബോൾ (ഐ.കെ.എഫ്), മാർക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂ ആരോസുമായി കൈകോർത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കുന്നു. മികച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും അവരെ അന്താരാഷ്ട്ര തലത്തിൽ വളർത്തിയെടുക്കാനുമുള്ള ഐ.കെ.എഫിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന നീക്കമാണ് ഇത്.

'അതിർത്തികൾക്കും സംസ്കാരങ്ങൾക്കും അപ്പുറമുള്ള ഒരു യാത്രയ്ക്കാണ് ഞങ്ങൾ ഇതിലൂടെ തുടക്കം കുറിക്കുന്നതെ'ന്ന് ഐ.കെ.എഫ് സ്ഥാപകൻ ഫാനി ഭൂഷൺ അറിയിച്ചു. 'പ്രതിഭകളെ കണ്ടെത്താൻ വേണ്ടി മാത്രമല്ല , ഫുട്ബോൾ ഇഷ്ടപ്പെടുന്നവരുടെ ഒരു ആഗോള കൂട്ടായ്മ സംഘടിപ്പിക്കലും ഇതിന്റെ ലക്ഷ്യമാണ്. ഇന്ത്യയിലെയും യു.എ.ഇയിലെയും ഫുട്ബോൾ രംഗത്ത് ഈ കൂട്ടുകെട്ടിന് എത്രമാത്രം സ്ഫോടനാത്മകമായ മാറ്റങ്ങൾ വരുത്താനാകുമെന്ന ആകാംക്ഷയിലാണ് ഞങ്ങൾ' അദ്ദേഹം പറഞ്ഞു.

ഐ.കെ.എഫ് സഹസ്ഥാപകൻ ഹിതേഷ് ജോഷിയുടെ വാക്കുകളിലും ഇതേ ആവേശം തന്നെയാണ് ഉണ്ടായിരുന്നത്. 'ഈ പങ്കാളിത്ത വിപുലീകരണം ഒരു ടാലന്റ് ഹണ്ടിനപ്പുറം ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള പാലമായും പ്രവർത്തിക്കുകയും ഫുട്ബോളിന്റെ ആഗോളഭാഷയെ ഏകീകരിക്കുകയും ചെയ്യും. മിഡിൽ ഈസ്റ്റിലെ സ്പോർട്സ് മാനേജ്മെന്റിൽ സമാനതകളില്ലാത്ത അനുഭവ സമ്പത്തുള്ള ബ്ലൂആരോസുമായുള്ള പങ്കാളിത്തം അറിയപ്പെടാത്ത ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും ഐ.എസ്.എൽ, ഐ-ലീഗ് പോലുള്ള ലീഗുകളുടെ നിലവാരം വർധിപ്പിക്കാനും ഞങ്ങളെ പ്രാപ്തരാക്കും' അദ്ദേഹം പറഞ്ഞു.

ബ്ലൂആരോസ് മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നുള്ള രാജേഷ് രവി മേനോനും ഈ പുതിയ പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിച്ചു. 'ഇന്ത്യ ഖേലോ ഫുട്ബോളിന്റെ പങ്കാളിയായതിലൂടെ ബ്ലൂആരോസ് ആദരിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ ഒത്തൊരുമിച്ചുള്ള പരിശ്രമം മിഡിൽ ഈസ്റ്റിലെ യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനും സ്പോർട്സിലൂടെ അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഈ ടാലന്റ് ഹണ്ട് ഗംഭീര വിജയമാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' അദ്ദേഹം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ ടാലന്റ് ഹണ്ടിലൂടെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യയിലെ പ്രീമിയർ ഫുട്ബോൾ ക്ലബ്ബുകളിൽ ഇടംപിടിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സംരംഭം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ മാനം കൊണ്ടുവരികയും കായിക രംഗത്ത് സാംസ്കാരിക സമന്വയത്തിന് വേദിയൊരുക്കുകയും ചെയ്യും. സെലക്ഷൻ ട്രയലുകൾ 2024 ജനുവരിയിൽ ദുബായിയിൽ നടക്കും.

ഐ.കെ.എഫിനൊപ്പം ചേർന്ന് തങ്ങളുടെ പ്രൊഫഷണൽ ഫുട്ബോൾ യാത്രയ്ക്ക് തുടക്കം കുറിയ്ക്കാമെന്ന ആവേശത്തിലാണ് മിഡിൽ ഈസ്റ്റിലെ ഫുട്ബോൾ പ്രതിഭകൾ. #IKFGlobalJourney, #MiddleEastFootballTalent എന്നീ ഹാഷ് ടാഗുകളിലൂടെ വാർത്തകൾ പ്രചരിപ്പിക്കാനും യുവപ്രതിഭകളെ പരിചയപ്പെടുത്താനുമുള്ള പ്രചരണം സമൂഹമാധ്യമങ്ങളിൽ നടത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.