Sections

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി ഇന്ത്യ

Friday, Dec 02, 2022
Reported By admin
watch

ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണിയെ പ്രധാനമായും മുന്നില്‍ നിന്ന് നയിച്ചത് നോയിസാണ്

 

കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് വിപണിയാണ്. ആഗോള സ്മാര്‍ട്ട് വാച്ച് വിപണി 30% വളര്‍ച്ച നേടിയപ്പോള്‍, 171% വാര്‍ഷിക വളര്‍ച്ചയോടെ ഇന്ത്യ മുന്നിലെത്തി.

ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണിയെ പ്രധാനമായും മുന്നില്‍ നിന്ന് നയിച്ചത് നോയിസാണ്, തൊട്ടുപിന്നില്‍ ഫയര്‍ബോള്‍ട്ട്. ബജറ്റ് സ്മാര്‍ട്ട് വാച്ചുകളുടെ ഘോഷയാത്ര തന്നെ കണ്ട വിപണിയില്‍ സ്മാര്‍ട്ട് വാച്ച് കയറ്റുമതി 3% ല്‍ താഴെയായി കുറഞ്ഞതോടെ സാംസങ്ങിന് ഇന്ത്യയില്‍ മേല്‍ക്കൈ നഷ്ടമായി.

റെക്കോര്‍ഡ് വിപണനത്തിന് പിന്നിലെ പ്രധാന ഘടകം ഇന്ത്യയിലെ ഫെസ്‌ററിവല്‍ സീസണായിരുന്നു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ മിതമായ നിരക്കില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോകള്‍ വിപുലീകരിച്ചതും പ്രാദേശിക ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കിയതും വളര്‍ച്ചയ്ക്ക് കാരണമായി. ബ്ലൂടൂത്ത് കോളിംഗ് ഒരു പ്രധാന ഫീച്ചറായി ഉപയോക്താക്കളെ ആകര്‍ഷിച്ചു. മൊത്തം ഷിപ്പ്മെന്റുകളില്‍ 58% വിഹിതം സംഭാവന ചെയ്തത് ബ്ലുടൂത്ത് കോളിംഗ് ഫീച്ചറുളള വാച്ചുകളായിരുന്നു.

ഹൈ ലെവല്‍ സ്മാര്‍ട്ട് വാച്ചുകളുടെ കാര്യം വരുമ്പോള്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍. ആപ്പിള്‍ വാച്ച് സീരീസ് 8 ന്റെയും അഫോഡബിള്‍ വാച്ച് എസ്ഇയിലൂടെയും ആപ്പിള്‍ രംഗം കയ്യടക്കി. അതേസമയം, കമ്പനി കയറ്റുമതി 62% വര്‍ധിപ്പിച്ചെങ്കിലും സാംസങ്ങിന്റെ ഇന്ത്യയിലെ സ്മാര്‍ട്ട് വാച്ച് കയറ്റുമതി 3% ഇടിഞ്ഞു. ബജറ്റ് സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം, നോയ്സ് 218% വാര്‍ഷിക വളര്‍ച്ച നേടി. 25.2% വിപണി വിഹിതം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഫയര്‍-ബോള്‍ട്ട് 24.6% വിപണി വിഹിതവുമായി കളം നിറഞ്ഞു. ബോട്ടിന്റെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് വാച്ചുകള്‍ 2022 മൂന്നാം പാദത്തില്‍ കയറ്റുമതിയില്‍ 2 ദശലക്ഷം പിന്നിട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.