Sections

അഭിമാനമായി ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം

Monday, Jun 12, 2023
Reported By Admin
Asia Cup

കൊറിയയെ 2 -1 എന്ന സ്കോറിന് പരാജയപ്പെടുത്തി


വനിതാ ജൂനിയർ ഏഷ്യ കപ്പ് 2023ൽ കിരീടം ചൂടി ഇന്ത്യ. കൊറിയയെ 2 -1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം ചാമ്പ്യന്മാരായത്. ജപ്പാനിലെ ഗിഫു പ്രിഫെക്ചറിയിലെ കക മിഗഹാരയിൽ വച്ചാണ് ജൂനിയർ ഏഷ്യാ കപ്പ് 2023 നടന്നത്. ഇന്ത്യയ്ക്കായി അന്നു, നീലം എന്നിവർ ഓരോ ഗോൾ വീതം നേടി. കൂട്ടായ പരിശ്രമമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതാദ്യമായാണ് വനിതാ ജൂനിയർ ഏഷ്യ കപ്പ് കിരീടം ഇന്ത്യ നേടുന്നത്. 41 മിനിറ്റിലാണ് ഇന്ത്യയിലെ വിജയത്തിലേക്കുള്ള നിർണായകമായ രണ്ടാമത്തെ ഗോൾ അടിച്ചത്. വിജയത്തിന് പിന്നാലെ ഓരോ കളിക്കാർക്കും ഇന്ത്യ എക്സിക്യൂട്ടീവ് ബോർഡ് 2 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതം സപ്പോർട്ട് സ്റ്റാഫിനും സമ്മാനിക്കും. ഇന്ത്യയിലെ ഹോക്കി പ്രസിഡന്റ് ഡോക്ടർ ദിലീപ് തർക്കി ഇന്ത്യൻ ജൂനിയർ വനിതാ ടീമിനെ അഭിനന്ദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.