- Trending Now:
ഷോയിലെ അവരുടെ കൂട്ടുകെട്ട് വന്‍ ഹിറ്റായിരുന്നു
ഞായറാഴ്ച നടന്ന ടാലന്റ് ബേസ്ഡ് റിയാലിറ്റി ടിവി ഷോ ഇന്ത്യ ഗോട്ട് ടാലന്റ് സീസണ്‍ 9-ലെ വിജയികളായി ദിവ്യാന്‍ഷിനെയും മനുരാജിനെയും പ്രഖ്യാപിച്ചു. ബീറ്റ്‌ബോക്‌സിംഗ്, ഫ്‌ലൂട്ടിസ്റ്റ് ജോഡികള്‍ ഒരു കാറും 20 ലക്ഷം രൂപയും സമ്മാനമായി നേടി. ഇഷിത വിശ്വകര്‍മയും ബോംബ് ഫയര്‍ ക്രൂവും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പായി. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് നല്‍കി. ഋഷഭ് ചതുര്‍വേദി, ബോംബ് ഫയര്‍ ക്രൂ, വാരിയര്‍ സ്‌ക്വാഡ്, ഡിമോളിഷന്‍ ക്രൂ, ബിഎസ് റെഡ്ഡി എന്നിവരായിരുന്നു ഷോയിലെ മറ്റ് ഫൈനലിസ്റ്റുകള്‍.
ജയ്പൂര്‍ സ്വദേശി ദിവ്യാന്‍ഷും ഭരത്പൂര്‍ സ്വദേശി മനുരാജും വ്യത്യസ്ത പങ്കാളികളുമായാണ് ഓഡിഷനു വന്നതെങ്കിലും ഒടുവില്‍ ജോഡികളായി മാറി. ഷോയിലെ അവരുടെ കൂട്ടുകെട്ട് വന്‍ ഹിറ്റായിരുന്നു. വേദിയിലെ ദിവ്യാന്‍ഷിന്റെയും മനുരാജിന്റെയും പ്രകടനങ്ങള്‍ വിധികര്‍ത്താക്കളായ കിരണ്‍ ഖേര്‍, ശില്‍പ ഷെട്ടി, ബാദ്ഷാ, മനോജ് മുന്‍താഷിര്‍ എന്നിവരില്‍ നിന്ന് അവര്‍ക്ക് പരമാവധി 'ഗോള്‍ഡന്‍ ബസര്‍' നേടിക്കൊടുത്തു.
തങ്ങളുടെ വിജയം ഇപ്പോഴും പിന്നണിയില്‍ നില്‍ക്കുന്ന രാജ്യത്തെ എല്ലാ വാദ്യോപകരണവാദികളുടെയും വിജയമാണ്. ഇന്ത്യന്‍ സംഗീത വ്യവസായം മാറ്റത്തിനായി തയ്യാറെടുക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങളുടെ കഴിവുകള്‍ക്കായി മുന്നോട്ട് വരാനും അംഗീകരിക്കപ്പെടാനുമുള്ള സമയമാണിത്. ഈ വിജയം സംഗീതജ്ഞര്‍ക്ക് അവരുടെ ശബ്ദം കണ്ടെത്താനും അത് പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ക്ഷണമാണ് എന്ന് ദിവ്യാന്‍ഷും മനുരാജും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.