Sections

രാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തിയാര്‍ജ്ജിക്കുന്നു

Saturday, Nov 26, 2022
Reported By MANU KILIMANOOR

എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനിലേക്ക് കര്‍ഷകര്‍

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തിയാര്‍ജ്ജിക്കുന്നു. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഇന്ന് മുതലാണ് സമരം ആരംഭിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും.2020 ലെ കര്‍ഷകരുടെ ദില്ലി മാര്‍ച്ചിന്റെ വാര്‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം. വായ്പ എഴുതി തള്ളുക, ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും.

കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തിന്റെ ആരംഭമെന്നാണ് ഇന്നത്തെ സമരത്തെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് സമരം. 2024 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാഗ്ദാനലംഘനം ഉയര്‍ത്തി സര്‍ക്കാരിനെതിരെ വന്‍ സമരത്തിന് കൂടിയാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.