Sections

കനത്ത നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ കമ്പനിയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്

Saturday, Feb 18, 2023
Reported By admin
air india

വിമാന ഉൽപ്പാദനം മൂന്ന് വ്യത്യസ്ത യുഎസ് അധിഷ്ഠിത നിർമ്മാണമേഖലകൾക്ക് ഉണർവേകും


കനത്ത നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ കമ്പനി ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചു വരവിലേക്കുള്ള കൈത്താങ്ങ്. യാത്രാ വിമാനങ്ങൾക്കുള്ള 34 ബില്യൺ ഡോളറിന്റെ ഓർഡർ അമേരിക്കയ്ക്ക് ഇപ്പോൾ സാമ്പത്തികമായി ഒരു കൈത്താങ്ങാണ്. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡർ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് തന്നെ വിലയിരുത്തുന്നു.

ഇന്ത്യൻ വിമാന ഗതാഗത കമ്പനിയായ ടാറ്റയുടെ എയർ ഇന്ത്യ, ബോയിംഗ്- എയർബസ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ്. 34 ബില്യൺ ഡോളറിന്റെ ലിസ്റ്റ് വിലയാണ് ബോയിങ്ങിന്റെ എയർ ഇന്ത്യ ഓർഡറിന്റെ മൂല്യം. എയർബസിന്റെ എയർ ഇന്ത്യ ഓർഡറിന് ഏകദേശം 38 ബില്യൺ ഡോളർ വിലമതിക്കും. ഇന്ത്യയിൽ നിന്നും ലഭിച്ച ഈ കനത്ത ഓർഡറുകളെ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് അമേരിക്കയിലെ 44 സ്റ്റേറ്റുകളിലായി പത്ത് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ്.

ഇന്ത്യയുടെ ഈ ഓർഡർ പ്രഖ്യാപനം യുഎസ്- ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കും. പ്രധാനമന്ത്രി മോദിയോടൊപ്പം, യുഎസ്സിന്റെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും ബൈഡൻ പറയുന്നു. വിമാന ഉൽപ്പാദനം മൂന്ന് വ്യത്യസ്ത യുഎസ് അധിഷ്ഠിത നിർമ്മാണമേഖലകൾക്ക് ഉണർവേകും. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡറിലൂടെ ചെലുത്തും, കൂടാതെ 1.47 ദശലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ ജോലികളാണ് യുഎസ്സിനെ കാത്തിരിക്കുന്നതെന്നും ബൈഡൻ ഉറപ്പിച്ചു പറയുന്നു.

ബോയിംഗിന്റെ എയർ ഇന്ത്യ ഓർഡർ 220 ഫേം ജെറ്റുകൾക്കുള്ളതായിരുന്നു: ബോയിംഗ് 737 മാക്സിന്റെ 190 സിംഗിൾ-എയ്ൽ വിമാനങ്ങൾ, 787 ഡ്രീംലൈനർ വൈഡ്‌ബോഡികളിൽ 20 എണ്ണം, ഏറ്റവും പുതിയ പതിപ്പായ 777Xന്റെ 10 എണ്ണം എന്നിങ്ങനെയാണ് എയർ ഇന്ത്യ ഓർഡർ നൽകുക. ബോയിങ്ങിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന മറ്റൊരു ഓപ്ഷനിൽ 50 ബോയിംഗ് 737 മാക്സും 20 ബോയിംഗ് 787 വിമാനങ്ങളും കൂടി വാങ്ങാൻ താൽപര്യപ്പെടുന്നുണ്ട്. മൊത്തം 290 വിമാനങ്ങൾ. പ്രാഥമിക ലിസ്റ്റ് വിലയിൽ, ആ ഓർഡറിന്റെ മൂല്യം 45.9 ബില്യൺ ഡോളറായിരിക്കും. ബോയിംഗിന്റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വമ്പൻ ഓർഡർ കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.