കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെന്റിൽ 2024-25ലെ സാമ്പത്തിക സർവേ അവതരിപ്പിച്ച സർവേയിലെ പ്രധാന ഭാഗങ്ങൾ
- 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 നും 6.8 നും ഇടയിൽ വളർച്ച പ്രതീക്ഷിക്കുന്നു
- 2025 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി 6.4 ശതമാനമായും അത് ദശാബ്ദ ശരാശരിയോട് അടുത്തതായും കണക്കാക്കപ്പെടുന്നു
- 2025 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിവിഎ 6.4 ശതമാനം വളർച്ച പ്രാപിക്കുമെന്നും കണക്കാക്കപ്പെടുന്നു
- 2024 ജൂലൈ - നവംബർ മാസങ്ങളിൽ മൂലധന ചെലവിലെ വളർച്ച 8.2 ശതമാനമായി വർദ്ധിച്ചു; അത് കൂടുതൽ വേഗതയിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
- 2024 ഏപ്രിൽ - ഡിസംബർ മാസങ്ങളിൽ റീട്ടെയിൽ മുഖ്യ പണപ്പെരുപ്പം 4.9 ശതമാനമായി കുറഞ്ഞു
- ഇന്ത്യയുടെ ഉപഭോക്തൃ വിലക്കയറ്റം ഏകദേശം 4 ശതമാനം എന്ന 2026 സാമ്പത്തിക വർഷത്തിലെ ലക്ഷ്യവുമായി പൊരുത്തപ്പെടും
- മൊത്തത്തിലുള്ള കയറ്റുമതി 2024 ഏപ്രിൽ-ഡിസംബർ കാലയളവിൽ 6.0 ശതമാനം (YOY) വളർച്ച കൈവരിച്ചു
- ഇന്ത്യയുടെ സേവന കയറ്റുമതി വളർച്ച 2024 സാമ്പത്തിക വർഷത്തിലെ 5.7 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലയളവിൽ 12.8 ശതമാനമായി കുതിച്ചുയർന്നു
- മൊത്ത വിദേശ നിക്ഷേപം 2024 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 47.2 ബില്യൺ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ അതേ കാലയളവിൽ 55.6 ബില്യൺ ഡോളറായി വർദ്ധിച്ചു, 17.9 ശതമാനം വാർഷിക വളർച്ച
- 2024 ഡിസംബർ അവസാനത്തോടെയുള്ള 640.3 ബില്യൺ ഡോളർ വിദേശ വിനിമയം, 10.9 മാസത്തെ ഇറക്കുമതിയും ഏകദേശം 90 ശതമാനം ബാഹ്യ കടവും ഉൾക്കൊള്ളാൻ പര്യാപ്തമാണ്
- സൗരോർജ്ജത്തിലേയും കാറ്റിൽനിന്നുള്ള ഊർജ്ജത്തിലെയും ശേഷി വർദ്ധനവ് 2024 ഡിസംബറിൽ വാർഷികാടിസ്ഥാനത്തിൽ 15.8 ശതമാനം വർധന രേഖപ്പെടുത്തി
- 2024 ഡിസംബർ അവസാനത്തോടെ ജിഡിപി അനുപാതത്തിലേക്കുള്ള ബിഎസ്ഇ സ്റ്റോക്ക് മാർക്കറ്റ് മൂലധനം 136 ശതമാനമായി, അത് ചൈനയേക്കാളും (65 ശതമാനം), ബ്രസീലിനേക്കാളും (37 ശതമാനം) വളരെ കൂടുതലാണ്
- സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെ സാമ്പത്തിക സർവേ പ്രോത്സാഹിപ്പിക്കുന്നു
- അടുത്ത രണ്ട് ദശകങ്ങളിൽ ഉയർന്ന വളർച്ച നിലനിർത്താൻ ആവശ്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെ പടിപടിയായ വർദ്ധന
- എംഎസ്എംഇകൾക്ക് ഇക്വിറ്റി ഫണ്ടിംഗ് നൽകുന്നതിനായി 50,000 കോടിയുടെ സ്വാശ്രയ ഇന്ത്യ ഫണ്ട് ആവിഷ്കരിച്ചു
- 2025 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 3.8 ശതമാനം വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു
- 2024 ലെ ഖാരിഫ് ഭക്ഷ്യധാന്യ ഉൽപാദനം 1647.05 ലക്ഷം മെട്രിക് ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മുൻ വർഷത്തേക്കാൾ 89.37 ലക്ഷം മെട്രിക് ടണ്ണിന്റെ വർദ്ധനവാണ്
- ഹോർട്ടികൾച്ചർ, കന്നുകാലി, മത്സ്യബന്ധന മേഖലകളാണ് കാർഷിക വളർച്ചയുടെ പ്രധാന നായകർ
- 2025 സാമ്പത്തിക വർഷത്തിൽ വ്യാവസായിക മേഖല 6.2 ശതമാനം വളർച്ച പ്രാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു
- സാമൂഹിക സേവന ചെലവ് 2021 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ 15 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു
- ആരോഗ്യമേഖലയിലെ ഗവണ്മെന്റിന്റെ ചെലവ് 29.0 ശതമാനത്തിൽ നിന്ന് 48.0 ശതമാനമായി വർദ്ധിച്ചു; 2015 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനും ഇടയിൽ മൊത്തം ആരോഗ്യ ചെലവിൽ വ്യക്തികളുടെ നേരിട്ടുള്ള ചെലവിന്റെ വിഹിതം 62.6 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി കുറഞ്ഞു
- തൊഴിലില്ലായ്മ നിരക്ക് 2017-18 (ജൂലൈ-ജൂൺ) ലെ 6.0 ശതമാനത്തിൽ നിന്ന് 2023-24 (ജൂലൈ-ജൂൺ) ൽ 3.2 ശതമാനമായി കുറഞ്ഞു
- എഐ സാമൂഹിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ഗവൺമെന്റ്, സ്വകാര്യ, അക്കാദമിക് മേഖലകൾ തമ്മിലുള്ള സഹകരണപരമായ ശ്രമം അത്യാവശ്യമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.