- Trending Now:
കൊച്ചി: ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വത്തിൻറെ പ്രശ്ചാത്തലത്തിലും അടുത്ത സാമ്പത്തിക വർഷം ഏഴു ശതമാനം വളർച്ച പ്രതീക്ഷി്ക്കുന്നതായി ആക്സിസ് ബാങ്കിൻറെ ഇന്ത്യ ഇക്കണോമിക് ആൻറ് മാർക്കറ്റ് ഔട്ട്ലുക്ക് 2025 റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം, പലിശ നിരക്കു വർധനവ്, വളർച്ചയിലെ ഇടിവ്, ചൈനയിലെ പണച്ചുരുക്ക സാധ്യത, കറൻസികളിലെ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങൾ അടുത്ത സാമ്പത്തിക വർഷത്തെ കുറിച്ചുള്ള റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട സുപ്രധാന ഘടകങ്ങൾ ഏഴു ശതമാനം വളർച്ചാ നിരക്ക് എന്ന നിലയിൽ നീങ്ങാൻ സഹായകമാകും എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ആഗോള തലത്തിലെ ഉയർന്ന നിരക്കുകളും ഡോളർ-രൂപ നിരക്കുകളിലെ ചാഞ്ചാട്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക രംഗം, വായ്പ തുടങ്ങിയവയിൽ നിയന്ത്രണങ്ങൾ ഉള്ള രീതിയിലേക്കാണ് സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിലെ ഇടിവു നയിച്ചത്. സാമ്പത്തിക ചെലവുകൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. ഇതേ സമയം ഇന്ത്യയിൽ സൂക്ഷ്മ തലത്തിലെ ഇളവുകൾ വായ്പാ വളർച്ച വീണ്ടും ശക്തമാകാൻ സഹായിക്കുമെന്നും മൂലധന സ്ഥാപനവും മൂലധനത്തിൻറെ വരവും 2026 സാമ്പത്തിക വർഷത്തിൽ ഏഴു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടാകാൻ സഹായിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.