- Trending Now:
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ പട്ടികയില്‍ ഉണ്ടായിരുന്നു
കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ പട്ടികയില്‍ ഉണ്ടായിരുന്നു. യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ന്യൂഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നു എന്നതാണ് രസകരം. ഇന്ത്യയ്ക്കൊപ്പം ഇറ്റലി, മെക്സിക്കോ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവയാണ് നിലവില്‍ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റിന്റെ ഭാഗമായ ഏഴ് സമ്പദ്വ്യവസ്ഥകളെന്ന് ട്രഷറി വകുപ്പ് യുഎസ് കോണ്‍ഗ്രസിന് നല്‍കിയ ദ്വിവാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്ത രാജ്യങ്ങള്‍ ഷറി വകുപ്പിന്റെ മൂന്ന് മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമേ പാലിച്ചിട്ടുള്ളൂവെന്നും ദ്വിവാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
'യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പ്രധാന വ്യാപാര പങ്കാളികളുടെ മാക്രോ ഇക്കണോമിക് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് നയങ്ങള്‍' എന്ന വിഷയത്തില്‍ യുഎസ് ട്രഷറി വകുപ്പ് യുഎസ് കോണ്‍ഗ്രസിന് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് നല്‍കി. 2022 ജൂണില്‍ അവസാനിക്കുന്ന അവസാന നാല് പാദങ്ങളിലെ യുഎസിന്റെ വ്യാപാര പങ്കാളികളുടെ നയങ്ങള്‍ അവലോകനം ആണിത്. റിപ്പോര്‍ട്ടിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, യുഎസിന്റെ ചില പ്രധാന വ്യാപാര പങ്കാളികളുടെ കറന്‍സി രീതികളും നയങ്ങളും ലിസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
തുടര്‍ച്ചയായി രണ്ട് റിപ്പോര്‍ട്ടുകള്‍ക്കുള്ള മൂന്ന് മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യയും മറ്റ് നാല് രാജ്യങ്ങളും പിന്തുടര്‍ന്നിട്ടുള്ളു. അതിനാലാണ് മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്ന് നീക്കം ഈ രാജ്യങ്ങളെ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.