- Trending Now:
കോവിഡ് തളര്‍ത്തിയ ആഘാതത്തില്‍ തന്നെയായിരുന്നു 2021 എങ്കിലും ഓഹരി വിപണികളുടെ ഗംഭീരമായ തിരിച്ചുവരവ് നിക്ഷേപകര്‍ക്ക് പോയവര്‍ഷം വലിയ പ്രതീക്ഷകള്‍ ആണ് നല്‍കിയത്.ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന 2021ലെ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങളുടെ കണക്ക് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 2021-ല്‍ 48 റൗണ്ടുകളിലായി 63.8 കോടി ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ ഫണ്ടിങ്ങും ബ്ലോക്ക്‌ചെയിന്‍ നിക്ഷേപങ്ങളുമാണ് ഇന്ത്യ ആകര്‍ഷിച്ചിരിക്കുന്നത്. ആഗോളതലത്തില്‍, ക്രിപ്‌റ്റോ, ബ്ലോക്ക്ചെയിന്‍ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ടിങ് 930 റൗണ്ടുകളിലായി 2,486 കോടി ഡോളറാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാര്‍ക്ക് ആണെന്നാണു റിപ്പോര്‍ട്ട്. ക്രിപ്റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്നു 2021. നിരോധനമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാകുമ്പോഴാണ് മേഖലയില്‍ ഇത്രയധികം നിക്ഷേപം നടന്നതെന്നതാണ് ഏറ്റവും അതിശയം.
സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സും ക്രിപ്‌റ്റോ സെല്ലിങ് പ്ലാറ്റ്‌ഫോമായ കോയിന്‍സ്വിച്ച് കുബേറിലെ നിക്ഷേപത്തിലൂടെ ഈ വര്‍ഷം ഇന്ത്യയിലേക്ക് പ്രവേശിച്ചു. സാന്‍ മാറ്റിയോ, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് സ്ഥാപനമായ ഡ്രേപ്പര്‍ ഡ്രാഗണും ഇന്ത്യയിലെത്തി.
അടുത്ത 2- 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ബ്ലോക്ക്ചെയിനിലും വെബ് 3.0 മേഖലയിലുമുള്ള 25- 30 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനാണ് ആന്റ്‌ലര്‍ ഇന്ത്യയുടെ തീരുമാനം. ഇന്ത്യന്‍ നിക്ഷേപകരും ക്രിപ്റ്റോ മേഖലയില്‍ വന്‍പരീക്ഷണങ്ങളാണു നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.