Sections

ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ലഭിക്കും,തീരുമ്പോള്‍ മാറ്റിവയ്ക്കാം

Friday, Apr 22, 2022
Reported By MANU KILIMANOOR

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ് തീര്‍ന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിങ് രീതി രാജ്യമാകെ നടപ്പാക്കുമെന്നാണ് നയം പറയുന്നത്


ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങുകയും നിശ്ചിത ഫീസ് നല്‍കി ബാറ്ററി വാടകയ്ക്ക് എടുക്കാനും അവസരമൊരുക്കുന്ന കരടുനയവുമായി നിതി ആയോഗ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ് തീര്‍ന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിങ് രീതി രാജ്യമാകെ നടപ്പാക്കുമെന്നാണ് നയം പറയുന്നത്. നിലവില്‍ ഫിക്‌സ്ഡ് ബാറ്ററി ഉള്‍പ്പെടെയാണ് വാഹനം വാങ്ങുന്നത്.
പകരം ബാറ്ററിയില്ലാതെ വാഹനം വാങ്ങിയശേഷം, ബാറ്ററി സ്വാപ്പിങ് നടത്തുന്ന സേവനദാതാവിന് പ്രതിമാസ/വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ലഭിക്കും. തീരുമ്പോള്‍ മാറ്റിവയ്ക്കാം. ബാറ്ററിയുടെ ഉടമസ്ഥാവകാശം സേവനദാതാവിനായിരിക്കും പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിനു സമാനമായ രീതിയാണ് നിതി ആയോഗ് മുന്നോട്ടുവയ്ക്കുന്നത്. വാഹനം വാങ്ങുമ്പോള്‍ ബാറ്ററിയുടെ ബാധ്യത കുറയുമെന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


ബാറ്ററി സ്വാപ്പിങ് രീതി രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ നടപ്പാക്കുമെന്നാണ് കരടുനയം പറയുന്നത്.2 മുതല്‍ 3 വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും 5 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളിലും ഇത് നടപ്പാക്കും. ആദ്യഘട്ടമായി ഇരുചകില്‍ പ്രക വാഹനങ്ങള്‍ക്കാണ് ബാറ്ററി സ്വാപ്പിങ് ഏര്‍പ്പെടുത്തുന്നത്. ബാറ്ററി സ്വാപ്പിങ് കേന്ദ്രം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമിയും വൈദ്യുതിയും ഇളവുകളോടെ നല്‍കാനും നയം നിര്‍ദേശിക്കുന്നു. ബാറ്ററിയും അനുബന്ധ ഉപകരണങ്ങളുടെയും ജിഎസ്ടി ഏകീകരിക്കാനും ശുപാര്‍ശയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.