Sections

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി: 43,000 കോടി രൂപ ചെലവില്‍ 6 നൂതന അന്തര്‍വാഹിനികള്‍ ഇന്ത്യ നിര്‍മ്മിക്കും

Tuesday, Jul 27, 2021
Reported By Ambu Senan
make in india

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി;6 നൂതന അന്തര്‍വാഹിനി നിര്‍മാണത്തിനൊരുങ്ങി ഇന്ത്യ 



43,000 കോടി രൂപ ചെലവില്‍ അത്യാധുനിക എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള ആറ് പരമ്പരാഗത അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. 'തന്ത്രപ്രധാന കൂട്ടുകെട്ട്' (Strategic Partnership) മോഡലിന് കീഴില്‍ വരുന്ന ആദ്യ പദ്ധതിയാണിതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.  ഏറ്റവും വലിയ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതികളില്‍ ഒന്നായിരിക്കുമിതെന്ന് പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ബൈ & മേക്ക് (ഇന്ത്യന്‍) വിഭാഗത്തില്‍ 6,000 കോടി രൂപയുടെ വ്യോമ പ്രതിരോധ തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കും മന്ത്രാലയം അംഗീകാരം നല്‍കി.

പ്രതിരോധ മന്ത്രാലയത്തിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' എന്നിവയ്ക്കായുള്ള തുടര്‍ച്ചയായ പരിശ്രമത്തോടെ, ഒരു ഡസനോളം ഇന്ത്യന്‍ കമ്പനികളില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചു. ഇന്ത്യയില്‍ സാങ്കേതികവിദ്യ സ്വാംശീകരിക്കുക വഴി സങ്കീര്‍ണ്ണമായ ആയുധ സംവിധാനവും അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കാനുള്ള സന്നദ്ധതയും പ്രതിബദ്ധതയും അവരെല്ലാം പ്രകടിപ്പിച്ചിട്ടുണ്ട്, ''പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

 

 

അന്തര്‍വാഹിനി നിര്‍മാണത്തില്‍ ദേശീയ കഴിവ് നേടുന്നതിനായി വിഭാവനം ചെയ്ത 30 വര്‍ഷത്തെ പരിപാടി കൈവരിക്കാന്‍ എസ്പി മാതൃക സഹായിക്കുമെന്നും ഇന്ത്യന്‍ വ്യവസായത്തിന് സ്വതന്ത്രമായി ഇന്ത്യയില്‍ അന്തര്‍വാഹിനികള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും സഹായകമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയില്‍ ആയുധങ്ങളടക്കം 108 ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. സിംഗിള്‍ എഞ്ചിനുകളുള്ള ലൈറ്റ് ഹെലികോപ്റ്ററുകള്‍, കോര്‍വെറ്റുകള്‍,എഇഡബ്ല്യുസി സംവിധാനങ്ങള്‍, നിരീക്ഷണത്തിനായുള്ള മിനി യുഎവി എന്നിവ ഉള്‍പ്പെടുന്ന 108 ഇനങ്ങളുടെ 'പോസിറ്റീവ് ഇന്‍ഡിജനൈസേഷന്‍ ലിസ്റ്റ്' എന്ന് വിളിക്കുന്ന രണ്ടാമത്തെ പ്രതിരോധ നെഗറ്റീവ് ഇറക്കുമതി പട്ടികയാണ് കഴിഞ്ഞ ദിവസം  ഇന്ത്യ പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 101 നെഗറ്റീവ് ഇറക്കുമതി ലിസ്റ്റുകളുടെ ഒരു പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയതിന് ശേഷം പുറത്തിറക്കിയ രണ്ടാമത്തെ പട്ടികയാണിത്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.