- Trending Now:
കൊച്ചി-ഇന്‍ഡെല്‍ കോര്‍പ്പറേഷന്റെ മുന്‍നിര കമ്പനിയും ഗോള്‍ഡ് ലോണ്‍ നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയുമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് പ്രിന്‍സിപ്പല്‍ പ്രൊട്ടക്റ്റഡ് മാര്‍ക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളുടെ (എംഎല്‍ഡി) ആദ്യ ഘട്ടത്തിലൂടെ 50 കോടി രൂപ സമാഹരിച്ചു. എം എല്‍ ഡികളുടെ ആദ്യഘട്ട സബ്‌സ്‌ക്രിപ്ഷന്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിക്ഷേപകരിലും നിക്ഷേപക സ്ഥാപനങ്ങളിലും നിന്ന് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. എം എല്‍ ഡികളുടെ രണ്ടാം ഘട്ടം 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ മറ്റൊരു 250 കോടി രൂപ സമാഹരിക്കാനാണ് ഇന്‍ഡല്‍ മണി പദ്ധതിയിടുന്നത്.
നിക്ഷേപിച്ച ബാങ്ക് പൂട്ടിപ്പോയാല്‍ നിങ്ങളുടെ പണത്തിന് എന്ത് സംഭവിക്കും ?
... Read More
എംഎല്‍ഡികളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഇന്‍ഡല്‍ മണിയുടെ പ്രവര്‍ത്തനം വിപുലമാക്കാനാണ് വിനിയോഗിക്കുക. 2022 ഓഗസ്റ്റ് 30ന് അഫിന്‍ടെക് ഡെറ്റ് മാര്‍ക്കറ്റ് പ്ലേസ് ആയ യൂബി (മുമ്പ് കഡ് അവന്യു വഴി ഇഷ്യു ചെയ്ത എം എല്‍ ഡികള്‍ ഒരു നിശ്ചിത കൂപ്പണ്‍ നിരക്കും 16, 18 മാസത്തെ കാലാവധിയും നല്‍കുന്നു.സ്വര്‍ണ്ണ വായ്പ വ്യവസായത്തിലെ ഇന്‍ഡല്‍ മണിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് എംഎല്‍ഡികളുടെ ആദ്യ ഘട്ടത്തിന് ലഭിച്ച പ്രതികരമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. ധനസമാഹരണ മാര്‍ഗങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ എം എല്‍ ഡികള്‍ കമ്പനിയെ സഹായിക്കും.
ബിരുദക്കാര്‍ക്ക് എസ്.ബി.ഐ-യില്‍ പ്രൊബേഷണറി ഓഫീസറാകാം... Read More
ഇന്ത്യയിലുടനീളം കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും പ്രവര്‍ത്തനത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായ എം എല്‍ ഡികളുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ശക്തമായ നിക്ഷേപക പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഉമേഷ് മോഹനന്‍ പറഞ്ഞു. ഇന്‍ഡല്‍ മണിയ്ക്ക് നിലവില്‍ രാജ്യത്തിന്റെ ദക്ഷിണ മേഖലയിലും ഒഡീഷയിലുമായി 225ലധികം ശാഖകളുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് 25 ശാഖകളുമായി കമ്പനി ഒഡീഷയില്‍ പ്രവേശിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 90 ശാഖകള്‍ കൂടി ആരംഭിക്കും. 2023ഓടെ 11 സംസ്ഥാനങ്ങളിലായി 500ലധികം ശാഖാ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.