Sections

സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം 

Friday, Apr 14, 2023
Reported By admin
startup

പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാർക്കറ്റിൽ എത്തിക്കാനുള്ള അവസരവും ലഭ്യമാകും


കേരള സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം നൽകുന്നു.

വനിതാ സംരംഭകർക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്കും മുൻഗണന നൽകും. ഓപ്പൺ സോഴ്സ് ഹാർഡ് വെയർ/സോഫ്റ്റ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവസരം.

പ്രവേശനം ലഭിക്കുന്ന സംരംഭകർക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പൺ ഹാർഡ് വെയർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പൺ ഐ ഓ ടി, ഓപ്പൺ ഡ്രോൺ, ഓപ്പൺ ജി ഐ എസ്, ഓപ്പൺ ഈ ആർ പി സൊല്യൂഷൻ, ഈ-ഗവേണൻസ്, ലാംഗ്വേജ് ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി മേഖലകളുമായി സഹകരിച്ച് പ്രവർത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാർക്കറ്റിൽ എത്തിക്കാനുള്ള അവസരവും ലഭ്യമാകും.

സാങ്കേതികവിദ്യയിൽ മുഴുകി തങ്ങളുടെ സംരംഭകത്വ ഇടം കെട്ടിപ്പടുക്കാനുള്ള പ്രീ-ഇൻകുബേഷൻ പ്രോഗ്രാമുകൾ ICFOSS സജീവമായി ആരംഭിച്ചിട്ടുണ്ട്. ഫോസ് അധിഷ്ഠിത സാങ്കേതിക വികസനത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് വിദേശത്തുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ശൃംഖലകൾ, സർക്കാരുകൾ എന്നിവയുമായി സഹകരിച്ച് ഒരു വിജ്ഞാന പങ്കിടൽ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ ICFOSS വിഭാവനം ചെയ്യുന്നു.

അസിസ്റ്റീവ് ടെക്നോളജി, ഓപ്പൺ ഹാർഡ്വെയർ, ലാംഗ്വേജ് കംപ്യൂട്ടിംഗ് എന്നിവയാണ് ICFOSS നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ. ഡ്രോണിലും ഫോട്ടോജ്യോമെട്രി ടെക്നോളജീസിലും എഫ്ഒഎസ്എസിലും എൻജിനീയറിങ് ഡിസൈനിലും വികസനത്തിലും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകൾ വിനിയോഗിക്കുന്നതിനായി ICFOSS പ്രവർത്തിക്കുന്നു. ഗവേഷണത്തിലൂടെയും ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയും സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ സമ്പദ്വ്യവസ്ഥയിലെ വിവിധ പങ്കാളികൾക്ക് ഫോസ് പരിഹാരങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന ഒരു വിജ്ഞാന കേന്ദ്രമായി ICFOSS മാറിയിട്ടുണ്ട്.

ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഇ-മെയിൽ : incubator@icfoss.in. ഫോൺ: 0471-2700012/13, 9400225962, 0471-2413012/13/14.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.