- Trending Now:
സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മദ്യ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാനും തീരുമാനിച്ചു. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.
മദ്യത്തിന്റെ വില്‍പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ആണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയത്. അതേസമയം വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.
പരമാവധി 10 രൂപയുടെ വര്‍ധനവുണ്ടാകും എന്നാണ് അധികൃതര്‍ പറയുന്നത്. വില്‍പന നികുതി കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാന്‍ നേരത്തെ ധനവകുപ്പ് സമിതിയെ നിയോഗിച്ചിരുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുന്നത് വഴി ഒരു വര്‍ഷം 170 കോടിയോളം രൂപയുടെ നഷ്ടം വരും എന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോള്‍ 13% വിറ്റുവരവ് നികുതിയാണ് നല്‍കിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.