Sections

ബസ് മിനിമം ചാർജ് 10 രൂപ; ഓട്ടോ, ടാക്സി ചാർജും കൂട്ടി

Thursday, Mar 31, 2022
Reported By admin
bus fare

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് തീരുമാനം എടുക്കാനാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

 

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ബസ് മിനിമം ചാര്‍ച്ച് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാകും. മിനിമം ചാര്‍ജിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണോയെന്ന് പരിശോധിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തി.

ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായി വര്‍ദ്ധിപ്പിക്കും. അധികം വരുന്ന ഓരോ കിലോമീറ്റിനും 15 രൂപ അധികം നല്‍കണം.1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ്ജ് 200 രൂപയാക്കും. 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് അഞ്ച് കിലോമീറ്ററിന് 225 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ ഈടാക്കും.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് തീരുമാനം എടുക്കാനാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നേരത്തെ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നത്. ബസ് ചാര്‍ജിനൊപ്പം ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ആന്റണി രാജു അറിയിച്ചിരുന്നു.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ വര്‍ദ്ധനവ് വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
 

Story highlights : Bus fares, taxi rates go up in Kerala, student charge remains untouched


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.