Sections

ഈ കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും

Sunday, Dec 10, 2023
Reported By Soumya
Motivation

ഈ ലോകത്ത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പ്രശ്നങ്ങളെ പരിഹരിക്കുക എന്നത്. ജീവിതം തന്നെ നിരവധി പ്രശ്നങ്ങൾക്ക് നടുവിലാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയെന്നത് ഒരു ടാസ്കാണ്. ചെറിയ കാര്യങ്ങളാണെങ്കിലും വലിയ കാര്യങ്ങളുമാണെങ്കിലും പരിഹരിക്കാൻ സാധിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഇതിന്റെ പേരിൽ പലരും ആത്മഹത്യ ചെയ്യുകയും, മാനസിക സമ്മർദ്ദത്തിൽ ആവുകയും, കുടുംബ പ്രശ്നങ്ങൾ, വ്യക്തിജീവിതം തകരാറിൽ ആവുക ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്കിടയിലാണ് പല ആളുകളും. ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി, കുടുംബപരമായ കാര്യങ്ങൾ, ജോലിയിലുള്ള പ്രശ്നങ്ങൾ, സാമൂഹ്യപരമായ പ്രശ്നങ്ങൾ, രാഷ്ട്രീയപരമായ പ്രശ്നങ്ങളും നിരവധി പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവരെയും മാനസിക സമ്മർദ്ദത്തിൽ ആക്കുന്നവയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ അറിയാതെ ആരുടെയും സപ്പോർട്ടുകൾ ലഭിക്കാതെ എല്ലാവരും അക്ഷമരായാണ് ജീവിക്കുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇല്ലെങ്കിൽ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പരിശോധിച്ച് അത് നിങ്ങൾക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം എങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

  • ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുക. പരിഹാരമില്ലാത്ത ഒരു പ്രശ്നങ്ങളും ഇല്ല. ഏതൊരു പ്രശ്നത്തെയും സമർത്ഥമായി നോക്കി കഴിഞ്ഞാൽ പരിഹാരമുണ്ട്.
  • എന്നാൽ പ്രകൃതിയാലുള്ള ചില കാര്യങ്ങളിൽ നിന്നും യാതൊരു മാറ്റവും ഉണ്ടാക്കാൻ സാധിക്കില്ല. ഉദാഹരണമായി മരണം, പ്രകൃതിദുരന്തം തുടങ്ങിയ കാര്യങ്ങൾ മനുഷ്യന് ഒരിക്കലും മാറ്റുവാൻ കഴിയുന്ന കാര്യങ്ങളല്ല. ഇവയെല്ലാം മനുഷ്യ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളാണ്. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ പാനിക്കായി ജീവിച്ചു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതൊക്കെ വിധിവിഹിതമായ കാര്യങ്ങളാണ്. ആരെക്കൊണ്ടും മാറ്റാൻ സാധിക്കുന്നവയല്ല. ഈ പ്രശ്നങ്ങളെ ഉൾക്കൊള്ളുക എന്നതാണ് ചെയ്യേണ്ടത്.
  • ശാന്തത കൈവിടാതിരിക്കുക.പിരിമുറുക്കം ചിന്താശക്തിയുടെ പ്രവാഹത്തെ തടസ്സപ്പെടുത്തും. അതായത് ശക്തമായ പിരിമുറുക്കമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം, അതിന്റെ പരിഹാരത്തെ കുറിച്ച് ഒരിക്കലും ചിന്ത വരില്ല ആ പ്രശ്നങ്ങളെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക. അത് സമ്മർദ്ദത്തിന് ഇടവരുത്തും. ശാന്തത കൈവരിക്കാൻ വേണ്ടി മെഡിറ്റേഷൻ, പുസ്തക വായന എന്നിവയൊക്കെ വളരെയധികം ഉപകരിക്കുന്നവയാണ്.
  • പ്രശ്നങ്ങളെ പ്രശ്നങ്ങളായി കാണാതെ വെല്ലുവിളികളായി ഏറ്റെടുക്കുക. പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരമുണ്ടാക്കാം എന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക. വെല്ലുവിളി എന്ന് പറയുന്ന പദത്തിന് തന്നെ വ്യത്യാസമുണ്ട് വെല്ലുവിളി എന്നാൽ ഒരു ടാസ്ക് ഏറ്റെടുക്കുക എന്നതാണ്. പ്രശ്നങ്ങളെ ആ തരത്തിൽ ഏറ്റെടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
  • പ്രശ്നങ്ങളുണ്ടാകുമ്പോൾ ബലം പിടിച്ച് നിൽക്കേണ്ട കാര്യമില്ല. വളരെയധികം സമ്മർദ്ദം ഉണ്ടാക്കി ബലം പിടിച്ച് ആലോചിക്കുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കണമെന്നില്ല. മനസ്സറിഞ്ഞ് സമാധാനത്തോടു കൂടി ചിന്തിച്ചാൽ മാത്രമേ നല്ല പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളു.
  • ഉപദേശങ്ങൾ സ്വീകരിക്കുക. ഈ പ്രശ്നങ്ങളെക്കുറിച്ച് അറിയാവുന്ന നിരവധി ആളുകൾ ഉണ്ടാകും. അങ്ങനെയുള്ള ആളുകളിൽ നിന്നും ഉപദേശങ്ങളും അഭിപ്രായങ്ങളും തേടുക. ചിലർ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പുറത്ത് പറയാൻ പോലും തയ്യാറാകില്ല. പരിഹാരങ്ങൾക്ക് വേണ്ടി പരിചയമില്ലാത്ത ആളുകളുടെ അടുത്ത് പോകരുത് അവർ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം ആയിരിക്കില്ല കണ്ടെത്തുക. അവർ നിങ്ങളെ കുഴിയിൽ ചാടിക്കാൻ ഇടയാകും. ഉദാഹരണമായി സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു തരാൻ കഴിവുള്ള ആളിന്റെയടുത്ത് വേണം പോകാൻ. പകരം സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരാളിന്റെ അടുത്തേക്ക് പോകരുത്. നിങ്ങൾക്ക് സ്വയം പ്രാക്ടീസ് ചെയ്യാൻ പറ്റുന്ന ഒന്നാണ് നിങ്ങളുടെ പ്രശ്നങ്ങൾ ഒരു പേപ്പറിൽ എഴുതുക അതിന്റെ പരിഹാരം അടുത്ത പേപ്പറിൽ എഴുതുക ഇങ്ങനെ എഴുതുമ്പോൾ നിങ്ങൾ അറിയാതെ തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ ഇതിലൂടെ കാണാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
  • വാശി, വൈരാഗ്യം, ദേഷ്യം എന്നിവ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പൂർണ്ണമായും ഒഴിവാക്കുക. ഇത്തരം വികാരങ്ങൾ ഉള്ളപ്പോൾ പ്രശ്നങ്ങൾക്ക് പൂർണമായി സൊല്യൂഷൻ കണ്ടെത്താൻ സാധിക്കില്ല.
  • ഒരു പ്രശ്നമുണ്ടായാൽ ഉടനെ തന്നെ അതിന് എതിർ മറുപടികൾ പറയാൻ വേണ്ടി നിൽക്കരുത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന സ്വഭാവം പ്രശ്നങ്ങൾ വഷളാക്കാനെ സഹായിക്കുകയുള്ളൂ. ആ പ്രശ്നങ്ങൾ എന്താണെന്ന് പഠിച്ചതിനുശേഷം മാത്രമേ അതിന്റെ പ്രതിപ്രവർത്തനങ്ങൾ ചെയ്യാൻ പാടുള്ളൂ.

ഏതൊരു പ്രശ്നവും പഠന വിധേയമാക്കിയതിനുശേഷം മാത്രമേ പരിഹരിക്കാൻ ശ്രമിക്കാവു.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.