Sections

ആദായ നികുതി അടച്ചില്ലെ ഇതുവരെ; ഇനി ദിവസങ്ങള്‍ മാത്രം| income tax

Wednesday, Jul 27, 2022
Reported By admin

റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി അവശേഷിക്കുന്ന ഒരാഴ്ചക്കാലം പോര്‍ട്ടലില്‍ വലിയ തിരക്ക് ഉണ്ടാകാനാണ് സാധ്യത

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ജൂലൈ 31ന് മുന്‍പ് സമര്‍പ്പിച്ചില്ലെങ്കില്‍ 5000 രൂപ മുതലാണ് പിഴ.എളുപ്പത്തില്‍ സ്വയം ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാം.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തീയതി നീട്ടിയിരുന്നു.ഇനി അത്തരത്തിലുള്ള സാവകാശം ഒന്നും ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.ഇതുവരെ കണക്കുകള്‍ അനുസരിച്ച് പകുതിയോളം പേരെ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുള്ളു.


റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി അവശേഷിക്കുന്ന ഒരാഴ്ചക്കാലം പോര്‍ട്ടലില്‍ വലിയ തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ എല്ലാവരും കഴിയുന്നത്ര വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ആദായ നികുതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരസഹായമില്ലാതെ തന്നെ ആര്‍ക്കും അല്‍പ്പം ശ്രദ്ധിച്ചാല്‍ സ്വയം ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. റിട്ടേണ്‍ ഫയല്‍ചെയ്യും മുമ്പ് എല്ലാവരും നന്നായി ഗൃഹപാഠം ചെയ്യണം. ലഭ്യമായ ഒരു ഇളവും വേണ്ടെന്നുവെയ്ക്കരുത്. 2.50 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷികവരുമാനമുള്ള എല്ലാവരും അവര്‍ ആദായ നികുതി അടയ്ക്കുന്നവരല്ലെങ്കില്‍ക്കൂടി ഓണ്‍ലൈനായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. രണ്ടര ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ട. അഞ്ച് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിബാധ്യത വരുമെങ്കിലും റിബേറ്റിലൂടെ ആദായ നികുതി വകുപ്പ് ആ ബാധ്യത ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ഇളവുകളും കിഴിവുകളും കഴിഞ്ഞ് വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടിയാല്‍ 2.5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് മുതല്‍ നികുതിബാധ്യത വരും എന്ന കാര്യം മറക്കരുത്. അതിനാല്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അര്‍ഹതയുള്ളവര്‍ അവരുടെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്തവിധം ലഭ്യമായ ഇളവുകള്‍ പ്രയോജനപ്പെടുത്തണം.നികുതി ഇളവുകളും കിഴിവുകളും ഏതൊക്കെയെന്ന് വ്യക്തമായി മനസ്സിലാക്കി ആ ഇനത്തില്‍ ഓരോരുത്തര്‍ക്കും ഏതിനൊക്കെ അര്‍ഹതയുണ്ടെന്ന് കണ്ടെത്തി വളരെ ശ്രദ്ധയോടെയാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.