- Trending Now:
ഒരു സംരംഭത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം പോലെ തന്നെ പ്രധാനമാണ് അവയുടെ ശരിയായ വില്‍പ്പനയും.വില്‍പന മെച്ചപ്പെടുമ്പോളാണ് സ്ഥാപനത്തില്‍ വരുമാനം ഉണ്ടാകുന്നത്. ഈ വരുമാനം തന്നെയാണ് സ്ഥാപനത്തിന്റെ നിലനില്‍പ്പ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എത്രത്തോളം വില്പന നടക്കുന്നുവോ അത്രത്തോളം വളര്‍ച്ച സ്ഥാപനത്തിന് ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ വില്പനയില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുകയും അവയെ പരിഭോഷിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സംരംഭങ്ങളില്‍ വില്‍പ്പനയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.വളര്‍ച്ചയിലേക്ക് സംരംഭത്തെ നയിക്കാന്‍ ഉപയോഗപ്പെടുന്ന അത്തരത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.
ഉയര്‍ന്ന വിലയുള്ള ഉത്പന്നം വാങ്ങിക്കാന്‍ പ്രേരിപ്പിക്കുക
പൊതുവെ ചെറുകിട ബിസിനസില്‍ വരെ പയറ്റിതെളിഞ്ഞ ഒരു തന്ത്രമാണ് ഇത്.സംരംഭത്തിലേക്ക് വരുന്ന ഉപഭോക്താവിനെകൊണ്ട് അയാള്‍ നിശ്ചയിച്ചുറപ്പിച്ച വിലയുള്ള ഉത്പന്നത്തെക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്ന വിലയുള്ള ഉത്പന്നം വാങ്ങിക്കുവാന്‍ പ്രേരിപ്പിക്കുന്നതിനെ അപ്സെല്ലിങ് എന്ന് പറയുന്നു.
അതുപോലെതന്നെ ഉപഭോക്താവ് വാങ്ങുന്ന ഉത്പന്നത്തിനോട് അനുബന്ധപ്പെട്ടതും അനുയോജ്യമായതുമായ മറ്റ് ഉത്പന്നങ്ങളോ വസ്തുക്കളോ കൂടി വാങ്ങിപ്പിക്കുന്നതിനെ ക്രോസ്സ്സെല്ലിങ് എന്ന് പറയുന്നു. ഇത്തരത്തില്‍ അപ്‌സെല്ലിങ്ങും ക്രോസ്സ്‌സെല്ലിങ്ങും ഒരു സ്ഥാപനത്തില്‍ നിര്‍ബന്ധമാക്കുന്നതിലൂടെ വില്പനയിലൂടെ സ്ഥാപനത്തിലുണ്ടാകുന്ന വരുമാനം വര്‍ധിക്കും എന്നതിന് സംശയമില്ല.
മികച്ച 20 ശതമാനം കണ്ടെത്തുക
നിങ്ങളുടെ സംരംഭത്തില്‍ആകെയുണ്ടാകുന്ന ബിസിനസ്സിന്റെ എണ്‍പത് ശതമാനം ലാഭവും, നിങ്ങളുടെ ആകെയുള്ള ഉല്പന്നത്തിന്റെ 20 ശതമാനം ഉത്പന്നത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. അതായത് 20 ശതമാനം ഉത്പന്നം 80 ശതമാനം ലാഭം കൊണ്ടുവരുന്നു. ഇതാണ് 80/20 പ്രിന്‍സിപ്പില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മികച്ച സംരംഭകന്‍ അത്തരം 20 ശതമാനം ഉത്പന്നം ഏതെന്ന് പരിശോധിച്ച് കണ്ടെത്തി അവയുടെ വില്പന കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.ഈ തിയറി ഉപയോക്താക്കളുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കാവുന്നതെയുള്ളു ആകെയുള്ള ഉപഭോക്താക്കളില്‍ നിന്നും 20 ശതമാനം ഉപഭോക്താക്കളില്‍ നിന്നുമായിരിക്കും നിങ്ങളുടെ ആകെമൊത്തമുള്ള ബിസിനസ്സിന്റെ 80 ശതമാനം ലാഭവും ഉണ്ടാകുന്നത്.
സെയില്‍സ് കെപിഐ
ഒരു സ്ഥാപനത്തിലെ സെയില്‍സ് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടോ എന്ന് വ്യക്തമായി അളന്നു തിട്ടപ്പെടുത്തുന്നതിന് അനുയോജ്യമായ അളവുകോലുകളെയാണ് സെയില്‍സ് കെപിഐ എന്ന് പറയുന്നത്. ഇത്തരത്തില്‍ സെയില്‍സുമായി ബന്ധപ്പെട്ട കെപിഐ- കള്‍ കൃത്യമായി നിര്‍വ്വചിക്കുകയും, കൃത്യമായ സമയഇടവേളകള്‍ക്കനുസരിച്ച് അവ നിരീക്ഷിക്കുകയും ചെയ്യുക. വളര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന് അളന്നുതിട്ടപ്പെടുത്തുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അവയ്ക്ക് പരിഹാരം കണ്ടെത്തുവാനും സാധിക്കുകയുള്ളു.
വ്യത്യസ്തമായ പേയ്‌മെന്റ് രീതികള്‍
സ്ഥാപനത്തിന്റെ പണമിടപാടുകള്‍ക്കായി ഒരേയൊരു മാര്‍ഗം തന്നെ സ്വീകരിക്കാതെ, ഉപഭോക്താവിന്റെ സൗകര്യം കൂടി കണക്കിലെടുത്തു വ്യത്യസ്തമായ പേയ്‌മെന്റ് രീതികള്‍ കൂടി ഉള്‍ പ്പെടുത്തുക.നിലവില്‍ പണമായി സ്വീകരിക്കുന്നതിന് പകരം ഗൂഗിള്‍പേ, ഫോണ്‍പേ,ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളൊക്കെ സംരംഭങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതിന് പിന്നിലും ഉപഭോക്താവിന്റെ സൗകര്യത്തിനു നല്‍കുന്ന പ്രാധാന്യമാണ്.ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് പേയ്‌മെന്റ് രീതികള്‍ തിരഞ്ഞെടുക്കുവാനുള്ള അവകാശം കൂടി നല്‍കുന്നു. വളരെ വേഗത്തിലും എളുപ്പത്തിലും പേയ്‌മെന്റ് ചെയ്യുവാനുള്ള വ്യത്യസ്ത രീതികള്‍ ബിസിനസ്സില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു പ്രചോദനമാകും. ഇത് വില്‍പ്പന കാര്യമായി തന്നെ വര്‍ധിപ്പിക്കും എന്നതിന് സംശയമില്ല.
ഇന്‍സെന്റീവ് സ്‌കീം
സ്ഥാപനത്തിലെ സെയില്‍സുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് കുറവ് സാലറിയും കൂടുതല്‍ ഇന്‍സെന്റീവും നല്‍കുക. ഒരു മികച്ച ഇന്‍സെന്റീവ് സ്‌കീം സ്ഥാപനത്തില്‍ വികസിപ്പിക്കുക. നിശ്ചിത വരുമാനത്തിന് പുറമെ തന്റെ കഴിവിന് അനുസരിച്ചുള്ള പ്രതിഫലം ജീവനക്കാരന് ലഭിക്കുമ്പോള്‍ അവന്‍ ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവനാകും.അതായത് കുറഞ്ഞ ശമ്പളരീതിക്ക് പുറമെ ഒരു ഇന്‍സെന്റീവ് കൂടി ജീവനക്കാരന് ലഭിക്കുമ്പോള്‍ വീണ്ടും വീണ്ടും വില്പന നടത്തുവാന്‍ ഇതൊരു പ്രചോദനമായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.