- Trending Now:
വനിതാ സംരംഭങ്ങൾക്ക് തുടക്കം
കൊടകര ബ്ലോക്ക് പഞ്ചായത്ത് 2022- 23 ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി സബ്സിഡി ലഭിച്ച വനിതാസംരംഭകരുടെ സംരംഭ ഉദ്ഘാടനം നടന്നു. മറ്റത്തൂർ ആശ്രയ മൃഗപരിപാലക കർഷക സൊസൈറ്റി, അഭിവൃദ്ധി മൃഗ പരിപാലക കർഷക സൊസൈറ്റി എന്നീ സംരംഭങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ അവിട്ടപ്പിള്ളി ചുങ്കാൽ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ നന്ദിപുലം എന്നിവിടങ്ങളിലായാണ് യഥാക്രമം സൊസൈറ്റികൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പരമാവധി തുകയായ 2 ലക്ഷം രൂപയാണ് ഇരുകൂട്ടർക്കും സബ്സിഡിയെ ലഭിച്ചത്.
സിന്ധു മുരളീധരൻ,ജയശ്രീ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് അഭിവൃദ്ധി സൊസൈറ്റി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പ്രീതി ജയൻ, പഞ്ചമി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ആശ്രയ സൊസൈറ്റി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം .ആർ .രഞ്ജിത്ത് ആശ്രയ സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷീല മനോഹരൻ അധ്യക്ഷയായിരുന്നു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി മുഖ്യ അതിഥിയായി.
വരന്തരപ്പിള്ളിയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഹേമലത നന്ദകുമാർ അധ്യക്ഷയായിരുന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത സുധാകരൻ മുഖ്യ അതിഥി. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.