- Trending Now:
സംസ്ഥാന ഗവൺമെന്റിന്റെ മൂന്നാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 7 പദ്ധതികളുടെ ഉദ്ഘാടനങ്ങൾ (മെയ് 10) ഇന്ന് നടക്കും. രാവിലെ 10.30-ന് സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധ ഇനം എൽ.ഇ.ഡി. ലൈറ്റുകൾ, റബ്‌കോയുടെ മാഗസിൻ റാക്ക്, ബീച്ച്‌ചെയർ, ട്രാവൽ മാട്രസ്സ്, പില്ലോ എന്നിവയാണ് ആമസോൺ പ്ലാറ്റ്‌ഫോം വഴി വിപണിയിലെത്തിക്കുന്നത്.
ഉച്ചയ്ക്ക് 11.30-ന് തിരുവനന്തപുരം ജവാഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് ആർബിട്രേഷൻ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, നൈപുണ്യവികസന വായ്പാ പദ്ധതി, ടീം ആഡിറ്റ് സംവിധാനം എന്നിവയുടെ പ്രഖ്യാപനവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നൈപുണ്യ വികസന വായ്പപദ്ധതി വിശദീകരണം സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് ഐ.എഎസ് ടീം ആഡിറ്റ് പദ്ധതി വിശദീകരണം സഹകരണ ആഡിറ്റ് ഡയറക്ടർ നടത്തും.
സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആർബിട്രേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസന വായ്പാ പദ്ധതി.
സഹകരണമേഖലയിലെ ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും, ആഡിറ്റ് സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ആഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഉച്ചയ്ക് 12.00-ന് ജവാഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ഗിഗ്/പ്ലാറ്റ് ഫോം വർക്കർ, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് ഷോപ്പ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് & ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ഫെഡറൽ സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിം. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി തൊഴിലാളികളിൽ നിന്നും മെമ്പർഷിപ്പ് ചേർക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഉച്ചയ്ക് 3.30-ന് ജവഹർ കേരള സർക്കാർ സഹകരണ വകുപ്പ് മൂന്നാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ടെക്‌നോപാർക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ എക്‌സ്‌റേ മാമോഗ്രാം മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിവഹിക്കും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം ആശംസിക്കും. കേരള സ്റ്റേറ്റ് ഐടി പ്രൊഫഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ് നിർവ്വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.