Sections

പ്രവാസി സെൽ പ്രവാസി മിത്രം പോർട്ടൽ ഉദ്ഘാടനം 17 ന്

Tuesday, May 16, 2023
Reported By Admin
Pravasi

റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം 17 ന്


പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച (മെയ് 17) വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, പി പ്രസാദ്, ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, പ്രവാസി വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള , ഡോ.ആസാദ് മൂപ്പൻ, ജെ.കെ മേനോൻ, പ്രവാസി സംഘടനാ നേതാക്കളായ ടൈസൺ മാസ്റ്റർ എം എൽ എ, കെ വി അബ്ദുൾ ഖാദർ എക്സ്.എം എൽ എ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളാകും.

പ്രവാസി സംഘടന ഭാരവാഹികൾ, റവന്യൂ സർവെ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

[5634]


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.