Sections

ഗിഗ്/പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് സഹകരണ സംഘം ഉദ്ഘാടനം 10ന്

Tuesday, May 09, 2023
Reported By Admin
Kerala States Shops and Federal Co-operative Society

കേരള സ്റ്റേറ്റ്സ് ഷോപ്പ്സ് ആൻഡ് ഫെഡറൽ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മെയ് 10ന്


കേരളത്തിലെ ഗിഗ് പ്ലാറ്റ് ഫോം വർക്കർ, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ്സ് ഷോപ്പ്സ് ആൻഡ് ഫെഡറൽ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മെയ് 10ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സഹകരണ സംഘം രൂപീകരിച്ചത്. ഉച്ചയ്ക്ക് 12ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മെമ്പർഷിപ്പ് വിതരണോദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും. സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറും. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.