- Trending Now:
പാലക്കാട്: കൺസ്യൂമർഫെഡ് ത്രിവേണിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30 വരെ ജില്ലയിൽ നടക്കുന്ന ത്രിവേണി സമ്മാന പെരുമഴയ്ക്ക് ജില്ലയിൽ തുടക്കമായി. ത്രിവേണി സമ്മാനക്കൂപ്പൺ പ്രകാശനം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബുവിന് കൈമാറി കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ത്രിവേണിയിൽനിന്ന് ഓരോ 500 രൂപയുടെ നോൺ സബ്സിഡി പർച്ചേസിനുമാണ് സമ്മാനക്കൂപ്പൺ നൽകുന്നത്. ഒരോ ആഴ്ചയിലും പ്രത്യേകം നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങളും കൺസ്യൂമർ ഫെഡ് നൽകുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നാം സമ്മാനമായി മൂന്ന് പേർക്ക് സ്വർണ നാണയം, രണ്ടാം സമ്മാനം എൽ.ഇ.ഡി ടി.വി, മൂന്നാം സമ്മാനം വാഷിങ് മെഷീൻ എന്നിങ്ങനെ ലഭിക്കും. കൂടാതെ ടേബിൾ ടോപ് ഗ്രൈൻഡർ, പെഡസ്ട്രൽ ഫാൻ, റൈസ് കുക്കർ, ജ്യൂസ് ബ്ലെൻഡർ, കാസറോൾ, സെറ്റ് മുണ്ട്, ത്രിവേണി ഓണം കിറ്റ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.
സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ... Read More
ആലത്തൂർ ത്രിവേണി സൂപ്പർമാർക്കറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ റീജിയണൽ മാനേജർ എ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, ഗ്രാമപഞ്ചായത്ത് അംഗം നജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസാദ്, സൗഹൃദ സമിതി സെക്രട്ടറി ശ്രീദേവി, കൺവീനർ ദിവാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി ഭവദാസ്, സി.കെ ചെന്താമരാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.