Sections

മറ്റുള്ളവരോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ

Friday, Jan 05, 2024
Reported By Soumya
Unwanted Questions

ഒരിക്കലും മറ്റുള്ളവരോട് ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്. ചില ആളുകളോട് നിങ്ങൾ വളരെ സ്നേഹത്തോടെ ചോദിക്കുന്ന ചില ചോദ്യങ്ങൾ അവർക്ക് അരോചകമായി തോന്നാറുണ്ട്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് അവർക്ക് നിങ്ങളോട് മാനസിക പ്രയാസമോ ദേഷ്യമോ ഒക്കെ തോന്നുകയും ചെയ്യും. മറ്റുള്ളവരോട് ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

  • കുട്ടികളില്ലാത്ത ദമ്പതികളോട് ഇതുവരെ കുട്ടികളായില്ലേ എന്ന് ചോദ്യം ചോദിക്കരുത്. ഇത് അവർക്ക് വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ആ ദമ്പതികളോട് കുട്ടികളുടെ മഹത്വത്തെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കരുത്. ഇത് അവർക്ക് വളരെ മാനസിക പ്രയാസമുണ്ടാക്കുകയും അവരെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യും. നാട്ടുനടപ്പ് അനുസരിച്ച് വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുന്നത് തൊട്ട് കേൾക്കുന്ന ചോദ്യമാണ് കുട്ടികളായിലെ എന്നത് ചികിത്സിക്കാൻ പോകുന്നുണ്ടോ എന്നുള്ള ചോദ്യങ്ങൾ. അത്തരത്തിലുള്ള ക്ലീഷേ ചോദ്യങ്ങൾ ഒഴിവാക്കുക.
  • ജോലി കിട്ടാത്ത ആളുകളോട് ഇതുവരെ ജോലി ആയില്ലേ ഗവൺമെന്റ് ജോലി കിട്ടിയില്ലേ എന്നുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ഇല്ലെങ്കിൽ പ്രൈവറ്റ് ജോലി ചെയ്യുന്ന ആളുകളോട് ഗവൺമെന്റ് ജോലി കിട്ടാൻ ഭാഗ്യം വേണം എന്നുള്ള കമന്റ് ചിലർ പറയാറുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
  • വിവാഹം കഴിക്കാൻ പറ്റാത്ത ചില ആളുകളുണ്ട് 35, 40 വയസ്സ് ആയിട്ടും വിവാഹം നടക്കാത്ത ആളുകളുടെ എണ്ണം പ്രത്യേകിച്ച് പുരുഷന്മാരുടെ എണ്ണം ഇന്ന് വർദ്ധിച്ചു വരികയാണ്. ഇത്തരക്കാരോട് കല്യാണം ആയില്ലേ എന്നുള്ള ചോദ്യങ്ങൾ അവർക്ക് വളരെ മാനസിക വിഷമവും, നിരാശയും ഉണ്ടാക്കുന്നതാണ്.
  • ചിലർ ചില രോഗികളെ കാണുമ്പോൾ അവർക്ക് മരുന്നുകൾ പറഞ്ഞു കൊടുക്കുന്ന ആൾക്കാരുണ്ട്. ഒരു അസുഖത്തിന് ട്രീറ്റ്മെന്റ് ചെയ്യുന്ന സമയത്ത് ഡോക്ടറെ വിശ്വസിച്ചു പോകുമ്പോൾ ആ രോഗത്തിനെ ട്രീറ്റ്മെന്റ് മറ്റൊരിടത്ത് നല്ല രീതിയിൽ ലഭിക്കുമെന്ന് പറയുകയും അവിടെ പോകാൻ നിർബന്ധിക്കുകയും ചെയ്യുന്ന ചില ആളുകൾ ഉണ്ട്. ഇത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് . ഇങ്ങനെ രോഗികളോട് പോയി മരുന്നുകളും മറ്റും നിർദ്ദേശിക്കാൻ നിങ്ങൾ ഡോക്ടർ അല്ല എന്ന കാര്യം ഓർക്കുക. രോഗിയുടെ അടുത്ത് പോയി അയാളുടെ രോഗവിവരങ്ങളുടെ വിശദവിവരങ്ങൾ ചോദിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

ഇതുപോലെ മറ്റുള്ളവർക്ക് അരോചകം ഉണ്ടാകുന്ന ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് കമന്റ് ബോക്സിൽ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്. അല്ലെങ്കിൽ നിങ്ങളോട് ചില ആളുകൾ ചോദിച്ചു വിഷമിപ്പിച്ച ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്. വായിക്കുന്നവർക്ക് മറ്റുള്ളവരോട് അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കാനുള്ള പ്രചോദനം ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.