- Trending Now:
കാമ്പസുകള്‍, ആശുപത്രികള്‍, ബിസിനസ് പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സാധ്യതയുണ്ട്
സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ? എന്നാല്‍ ഇതാ അതിനുള്ള അവസരം. നെസ്ലെ കിയോസ്‌ക്കുകള്‍ ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ നടത്താനുള്ള അവസരം നെസ്ലെ ഇന്ത്യ ഒരുക്കുന്നു. വണ്‍ നെസ്ലെ എക്‌സ്പീരിയന്‍സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ കീഴില്‍ നൂറിലേറെ നെസ്ലെ കിയോസ്‌ക് ഫ്രാഞ്ചൈസികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട് ഇപ്പോള്‍.
ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും കാപ്പിയും മറ്റ് പാനീയങ്ങളും ഉള്‍പെടെ ആളുകളുടെ മനം കവര്‍ന്നിട്ടുള്ള നെസ്ലെ ഉല്‍പന്നങ്ങളാണ് പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത കിയോസ്‌കുകള്‍ വഴി ലഭ്യമാക്കുക. കാമ്പസുകള്‍, ആശുപത്രികള്‍, ബിസിനസ് പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കിയോസ്‌കിനു സാധ്യതയുണ്ട്.
മാവിന്റെ ഇല വിറ്റാല്‍ ഇത്രയും പണം കിട്ടുമോ?... Read More
മാനദണ്ഡങ്ങള്‍
ഭക്ഷണ, ബിവറേജ് ബിസിനസില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ചെലവു വരും. തെരഞ്ഞെടുക്കുന്ന മോഡല്‍ അനുസരിച്ചാണ് മുടക്കു മുതല്‍ വ്യത്യാസപ്പെടുക.
20 രൂപ മുതല്‍ 100 രൂപ വരെയുള്ള ഉല്‍പന്നങ്ങളാണ് വില്‍പനക്കെത്തിക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ട കാര്യങ്ങളും തുടങ്ങി സമഗ്രമായ പരിശീലനം നെസ്‌ലെ ഉദ്യോഗസ്ഥര്‍ നല്‍കും. നെസ്ലെ റീട്ടെയില്‍ മാനേജര്‍മാരുടെ സേവനം തുടര്‍ച്ചയായി ലഭിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍ ഉള്‍പെടെ അതാത് ഗവണ്‍മെന്റുകള്‍ നിര്‍ദേശിച്ചിട്ടുള്ള ലൈസന്‍സുകള്‍ അപേക്ഷകര്‍ എടുക്കണം.
സ്വന്തമായി ലാഭകരമായ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
www.nestleprofessional.in എന്ന വെബ്‌സൈറ്റ് വഴി താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.