- Trending Now:
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിൽ ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് 97.9 ശതമാനം ക്ലെയിം സെറ്റിൽമെൻറ് നിരക്കു കൈവരിച്ചു. സ്വകാര്യ മേഖലയിലെ ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെൻറ് നിരക്കാണിത്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ക്ലെയിം സെറ്റിൽമെൻറ് നിരക്ക് 98.7 ശതമാനമായിരുന്നു. ഡെത്ത് ക്ലെയിം സെറ്റിൽമെൻറിനുള്ള ശരാശരി സമയം 1.2 ദിവസവുമായിരുന്നു. ഉപഭോക്താക്കളോടും കുടുംബത്തോടുമുള്ള വാഗ്ദാനങ്ങൾ പാലിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.