Sections

ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി

Thursday, Dec 01, 2022
Reported By admin
kerala government

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈൽ ലാബുകൾ വഴി സാധിക്കും

 

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ സജ്ജമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  ആദ്യഘട്ടത്തിൽ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകൾക്കായി പുറത്തിറക്കുക. മിന്നൽ പരിശോധനകൾ നടത്തി നിർമാണപ്രവൃത്തികളിലെ പ്രശ്നങ്ങൾ അതത് സമയത്ത് കണ്ടെത്താനും നടപടി സ്വീകരിക്കാനും ഈ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം സഹായകമാകും. പൊതുമരാമത്ത് പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ പ്രവർത്തനം ഇതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പറഞ്ഞു. ക്രമേണ കൂടുതൽ ലാബുകൾ സജ്ജമാക്കാൻ സാധിക്കും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈൽ ലാബുകൾ വഴി സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാനും ഇത് ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തുന്നതിനുള്ള റണ്ണിംഗ് കോൺട്രാക്ട് രീതി ഫലപ്രദമായി നടപ്പക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.