Sections

കുതിച്ചുയര്‍ന്ന ഡിജിറ്റല്‍ പേയ്മന്റുകള്‍

Friday, Sep 02, 2022
Reported By MANU KILIMANOOR

ഓഗസ്റ്റ് മാസത്തില്‍ 10.73 ലക്ഷം കോടിയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് വഴി കൈമാറിയത്

 

യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളുടെ മൂല്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ 10.73 ലക്ഷം കോടിയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് വഴി കൈമാറിയത്. ജൂലൈയില്‍ യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയായിരുന്നു.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ ) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2016 ല്‍ യുപിഐ സേവനം ആരംഭിച്ചതിന് ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓഗസ്റ്റില്‍ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകള്‍ നടന്നു.

ജൂലൈയില്‍ 628 കോടിയായിരുന്നു ഇടപാടുകളുടെ നേട്ടം. ഈ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഓഗസ്റ്റ് മാസത്തില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.യു പി ഐ പ്ലാറ്റ്‌ഫോമുകളില്‍ ബാങ്കുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതും ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുപിഐ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ഡിജിറ്റല്‍ പണമിടപാടുകളെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.