Sections

ഈ മനോഭാവങ്ങൾ നിങ്ങൾ മാറ്റുകയാണെങ്കിൽ സെയിൽസ് മികച്ച രീതിയിൽ ക്ലോസ് ചെയ്യുവാൻ സാധിക്കും

Saturday, Dec 09, 2023
Reported By Soumya
Sales Tips

നിങ്ങൾ നല്ല കഴിവും, സാമർത്ഥ്യവും ഉള്ള സെയിൽസ്മാൻ ആയിരിക്കാം. നല്ല രീതിയിൽ ബിസിനസ് നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ആയിരിക്കാം നിങ്ങൾ സെയിൽസ്മാനായി പോകുന്നത്. പക്ഷേ നിങ്ങൾ പോയി കഴിഞ്ഞതിനുശേഷം ആയിരിക്കാം അവിടെ വളരെ നിഗറ്റീവായ കാര്യങ്ങൾ സംഭവിക്കുന്നത്, ചിലപ്പോൾ സെയിൽസ് ക്ലോസ് ചെയ്യാൻ സാധിക്കാത്ത ഒരു അന്തരീക്ഷം ഉണ്ടാകാം. മറ്റ് സെയിൽസ്മാൻമാർക്ക് വളരെ പെട്ടെന്ന് ക്ലോസ് ചെയ്യാൻ സാധിക്കുന്നു പക്ഷേ നിങ്ങൾക്ക് സാധിക്കുന്നില്ല. നിങ്ങളുടെ പ്രോഡക്റ്റ് വളരെ നല്ലതാണ്, നിരവധി ആവശ്യക്കാർ ഉണ്ട് എന്നിട്ടും സെയിൽസ് ക്ലോസ് ചെയ്യാൻ സാധിക്കുന്നില്ലയെങ്കിൽ അതിന്റെ പ്രധാന കാരണം നിങ്ങളുടെ ചില മനോഭാവങ്ങളാണ്. നിങ്ങൾ പോയി സംസാരിക്കുമ്പോൾ ആ പ്രോഡക്റ്റ് ക്ലോസ് ചെയ്യാൻ സാധിക്കുന്നില്ല എന്ന തോന്നുന്നൽ നിങ്ങൾക്കുണ്ടാവുകയാണെങ്കിൽ നിങ്ങളുടെ മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നു. ക്ലോസ് ചെയ്യാൻ പറ്റാത്ത ചില സാഹചര്യങ്ങൾ നിങ്ങളുടെ മനോഭാവം കൊണ്ട് ഉണ്ടാവുകയാണെങ്കിൽ അതിനു പരിഹാരം കാണുന്നതിന് വേണ്ടിയിട്ടുള്ള ചില കാര്യങ്ങളാണ് ഇന്ന് നോക്കുന്നത്. താഴെ പറഞ്ഞിരിക്കുന്ന മനോഭാവങ്ങൾ നിങ്ങൾ മാറ്റുകയാണെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.

  • നെഗറ്റീവായ സംസാരങ്ങൾ ഒഴിവാക്കുക. നെഗറ്റീവ് ചിന്താഗതിയും സംസാരവുമുള്ള ആളുകളെ പലരും ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും അത്തരക്കാരുടെ സംസാരങ്ങളും പ്രവർത്തികളും അവർക്ക് എതിരെ തന്നെയായിരിക്കും. സെയിൽസ് എന്ന് പറയുന്നത് ആദ്യം വിൽക്കേണ്ടത് നിങ്ങളെയാണ്. നിങ്ങളെ വിൽക്കുക എന്ന് പറഞ്ഞാൽ നിങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു വ്യക്തിയായി മാറുക എന്നതാണ്. നെഗറ്റീവ് ചിന്തകളും നെഗറ്റീവ് സംസാരങ്ങളും സെയിൽസിൽ നിങ്ങളെ വളരെയധികം ബാധിക്കുന്നവയാണ്. ഉദാഹരണമായി എനിക്ക് കഴിവില്ല, എന്നെ ആർക്കും ഇഷ്ടമില്ല, ഞാൻ പരാജിതനാണ് എന്ന ചിന്ത മനസ്സിൽ വച്ച് സെയിൽസിനു വേണ്ടി നിൽക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മുഖത്ത് പ്രകടമാക്കും. കസ്റ്റമറിന് നിങ്ങളെ ഇഷ്ടപെടാൻ സാധ്യത ഇല്ല.
  • രണ്ടാമത് മാറ്റേണ്ടത് പ്രതികാരം എന്ന ചിന്തയാണ്. എല്ലാരോടും പ്രതികാരവും വാശിയുമുള്ള ഒരാളിനെ സംബന്ധിച്ച് അയാളുടെ ബോഡി ലാംഗ്വേജ് തന്നെ നെഗറ്റീവ് ആയിരിക്കും. അങ്ങനെയുള്ള ഒരാളെ സംബന്ധിച്ച് മറ്റുള്ളവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ല. ഇത് പലപ്പോഴും നിങ്ങൾ അറിഞ്ഞുകൊണ്ടാവണമെന്നില്ല. അങ്ങനെയുള്ള ആളുകൾ പറയുന്നത് ശ്രദ്ധിക്കാൻ പലർക്കും താൽപര്യം ഉണ്ടാകില്ല.
  • നിങ്ങളുടെ ജോലിയിൽ അല്ലാതെ മറ്റു പലതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ. സെയിൽസ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം സെയിൽസിൽ ശ്രദ്ധിക്കുക എന്നതാണ് പക്ഷേ അവർ സെയിൽസിൽ ശ്രദ്ധ കൊടുക്കാതെ മറ്റു പല കാര്യങ്ങളിലും ആയിരിക്കും ശ്രദ്ധിക്കുക. സെയിൽസിൽ നൽകുക സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്.
  • ഒരു കസ്റ്റമർ നിങ്ങളുടെ മുന്നിൽ ഇരിക്കുമ്പോൾ നിങ്ങൾ കൂടുതൽ മൊബൈലിൽ ഫോക്കസ് ചെയ്യരുത്. കസ്റ്റമേഴ്സിന് അത് ഇഷ്ടപ്പെടണമെന്നില്ല.
  • ഭയം വളരെ മോശമായ നെഗറ്റീവ് വികാരമാണ്. ധീരന്മാരുടെതാണ് ലോകം. സെയിൽസ് രംഗത്ത് പരാജയഭീതി ഒരു പ്രശ്നമാണ്.
  • രണ്ട് തരത്തിലുള്ള കസ്റ്റമേഴ്സ് ആണ് ഉള്ളത് ഒന്ന് ഇന്ന് നിങ്ങൾക്ക് കസ്റ്റമർ ആകേണ്ട വരും ഒന്ന് നാളെ നിങ്ങൾക്ക് കസ്റ്റമർ ആയിട്ട് വരാനുള്ളവരും. ഈ രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക അല്ലാതെ ഒരാളെ കണ്ടിട്ട് പരാജയപ്പെട്ട് പിന്മാറേണ്ട കാര്യമില്ല നാളെ നിങ്ങളുടെ കസ്റ്റമർ ആകേണ്ട ആളാണെന്ന് കരുതിക്കൊണ്ടുതന്നെ അയാളോട് കൈ കൊടുത്ത് പിരിയുവാനുള്ള മനോഭാവം നിങ്ങൾക്കുണ്ടാകണം.

സെയിൽസിലേക് ഇറങ്ങുന്നതിനു മുൻപ് തന്നെ ഇത്തരം മനോഭാവങ്ങൾ മാറ്റിക്കൊണ്ട് ആത്മവിശ്വാസത്തോടെ പോകുവാനുള്ള കഴിവ് നിങ്ങൾ ആർജിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.