- Trending Now:
കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തിൽ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളിൽ അന്യമായിരിക്കുന്നു. കുട്ടികളിൽ നിന്നും കുട്ടിത്തം അകലുന്നതിൽ കുറ്റപ്പെടുത്തുമ്പോൾ അതിനു കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോണിനെ കുറ്റം പറയുമ്പോൾ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റർ ഗാർട്ടനിൽ പഠിക്കുന്ന കുട്ടിയുടെ അരികിൽ മൊബൈൽ വച്ചിട്ട് അമ്മ പറയുന്നു, 'മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മേടെ നമ്പറിൽ വിളിച്ചാൽ മതി' അല്ലെങ്കിൽ ആഹാരം കഴിക്കുമ്പോൾ ഫോൺ വച്ച് കൊടുക്കുക, വീട്ടിൽ ശല്യം ചെയ്യാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് ഫോൺ കൊടുക്കുക എന്നിവ. മൊബൈൽ ഫോണിൽ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങൾ മറ്റൊരു വിഷയം. ഏതൊരു ചടങ്ങിൽ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവർ മറ്റൊരു കാഴ്ച.
മൊബൈൽ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലർത്താൻ കഴിയുന്നത് മൊബൈൽ ഫോൺ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈൽ ഫോൺ ഏറെ സഹായകരമാണ്. എന്നാൽ ഈ ഉപകരണം നമ്മുടെ സമൂഹത്തിൽ ഏറെ തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടു പേർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കെ ഒരാൾക്ക് ഫോൺ വന്നാൽ 'എക്സ്ക്യൂസ് മീ' എന്നു പറഞ്ഞ് മാറി നിന്നു ഫോൺ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരിൽ പലർക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങൾ പോലും പൊതു സ്ഥലത്തു വച്ച് 'വിളിച്ചു കൂവുക'യാണു പലരും.
മൊബൈൽ ഫോൺ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിർത്താനാണ് ഫോൺ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോൺ വിളിയിൽ ഒതുക്കുകയാണു നമ്മൾ മലയാളികൾ. അതു പോലെ ഒരു രംഗം കണ്ടാൽ മൊബൈൽ ക്യാമറയും ഓണാക്കി ചെല്ലും നമ്മൾ. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലിൽ പകർത്താനാണ് ധൃതി.
കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നിൽ, ഭീകര പ്രവർത്തങ്ങൾക്ക് പിന്നിൽ, നമ്മുടെ പെൺകുട്ടികൾ വഴി തെറ്റുന്നതിനു പിന്നിൽ എല്ലാം ഒരു പങ്ക് മൊബൈൽ ഫോണിനുമുണ്ട് എന്നതു മറന്നുകൂടാ. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവൽക്കരണം കുട്ടികളിൽ നിന്നാണു തുടങ്ങേണ്ടത് എന്നതിൽ സംശയമില്ല. മൊബൈൽ ഫോൺ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.