- Trending Now:
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ സമാപിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ അദ്യ റൗണ്ടിലെ എൻഎസ്എഫ്250ആർ വിഭാഗം രണ്ടാം റേസിലും മികവുറ്റ പ്രകടനം തുടർന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീമിലെ യുവ റൈഡർമാർ.
എൻഎസ്എഫ് 250ആർ ഓപ്പൺ ക്ലാസ് റേസിൽ 20കാരനായ ശ്യാം ശുന്ദർ ട്രാക്കിലുടനീളം ആധിപത്യം പുലർത്തി ഒന്നാം സ്ഥാനം നേടി. മൊഹ്സിൻ പി രണ്ടാം സ്ഥാനവും, രക്ഷിത് എസ് ദവെ മൂന്നാം സ്ഥാനവും നേടി. 5:46.716 എന്ന മൊത്തം ലാപ് സമയത്തിലാണ് ശ്യാം ശുന്ദർ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
രണ്ടാം സ്ഥാനത്തിനായി അതിഗംഭീര പ്രകടനമായിരുന്നു 22കാരനായ മലപ്പുറം സ്വദേശി മൊഹ്സിൻ പി, ചെന്നൈയിൽ നിന്നുള്ള 16കാരൻ രക്ഷിത് എസ് ദവെ എന്നിവരുടേത്. ഒരിക്കൽകൂടി ട്രാക്കിൽ അസാധാരണമായ വേഗതയും തന്ത്രപരമായ വൈദഗ്ധ്യവും പ്രകടിപ്പിച്ച മൊഹ്സിൻ രക്ഷിത്തുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ടാം സ്ഥാനം നേടി. 5:47.106 സെക്കൻറ് സമയത്തിലായിരുന്നു ഫിനിഷിങ്. രക്ഷിത് എസ് ദവെയ്ക്ക് 0.700 സെക്കൻറ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. മൂന്നാം സ്ഥാനം നേടിയ താരം 5:47.806 സമയത്തിലാണ് മുഴുവൻ ലാപ് പൂർത്തിയാക്കിയത്.
മൂന്നാം ലാപ്പിലെ കൂട്ടയിടി കാരണം റഹീഷ് ഖത്രി, വിഘ്നേഷ് പോതു, എഎസ് ജെയിംസ് എന്നിവർക്ക് മത്സരം പൂർത്തിയാക്കാനായില്ല. 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ രണ്ടാം റൗണ്ട് മത്സരങ്ങൾ ജൂലൈയിൽ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.