- Trending Now:
സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവാ യുപിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാണിത്. വളരെ വേഗത്തിലും സുരക്ഷിതമായും പണം അയക്കാന്‍ സാധിക്കുന്നതു കൊണ്ടുതന്നെ ഓരോ വര്‍ഷവും യുപിഐ പണമിടപാടുകളില്‍ വന്‍ വര്‍ദ്ധനയും പ്രകടമാണ്.
ഗൂഗിള്‍ പേ,പേടിഎം,ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകളിലെ എന്ത് പരാതിയും ഇവിടെ നല്‍കാം ... Read More
അതേസമയം യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. മിക്കവരും ഉപയോഗിക്കുന്ന ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ യുപിഐ ആപ്പുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കാണ് പരിധി നിശ്ചയിക്കുന്നത്. നിലവില്‍ ഈ ആപ്പുകള്‍ ഉപയോഗപ്പെടുത്തിയുള്ള വിനിമയങ്ങളുടെ എണ്ണത്തിന് പരിധിയില്ല. രാജ്യത്തെ യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI), വിഷയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിള്‍ പേ സ്പോട്ട് വഴി എസ്ബിഐ ജനറലിന്റ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങാം... Read More
ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പിലാക്കിയാല്‍ ഒരു ആപ്ലിക്കേഷനില്‍ നിന്നും നിശ്ചിത കാലയളവിനിടെ നിര്‍ദിഷ്ട ഇടപാടുകള്‍ മാത്രമേ നടത്താനാവൂ. ഇതോടെ ഗൂഗിള്‍ പേ പോലെയുള്ള യുപിഐ ആപ്പുകള്‍ മുഖേനയുള്ള എല്ലാ വിനിമയങ്ങള്‍ക്കും ബാധകമായേക്കും. ഡിസംബര്‍ 31-നകം യുപിഐ പണമിടപാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കമ്പനികളിലൂടെയുമുള്ള വിനിമയങ്ങളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ പണമിടപാടിന് ഗൂഗിള്‍ പേ; ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡും
... Read More
ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പിലാക്കിയാല്‍ ഒരു ആപ്ലിക്കേഷനില്‍ നിന്നും നിശ്ചിത കാലയളവിനിടെ നിര്‍ദിഷ്ട ഇടപാടുകള്‍ മാത്രമേ നടത്താനാവൂ. ഇതോടെ ഗൂഗിള്‍ പേ പോലെയുള്ള യുപിഐ ആപ്പുകള്‍ മുഖേനയുള്ള എല്ലാ വിനിമയങ്ങള്‍ക്കും ബാധകമായേക്കും. ഡിസംബര്‍ 31-നകം യുപിഐ പണമിടപാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കമ്പനികളിലൂടെയുമുള്ള വിനിമയങ്ങളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ സംവിധാനം മുഖേയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.