Sections

ബിസിനസിന്റെ വളര്‍ച്ചക്ക് സോഷ്യല്‍ മീഡിയയുടെ പങ്ക്

Wednesday, Oct 05, 2022
Reported By MANU KILIMANOOR

മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യ കടന്നു കയറിയിരിക്കുന്നു. അതിനൊത്ത് നമ്മളും മാറിയില്ല എങ്കിൽ നമ്മൾ കാലഹരണപ്പെട്ടു പോവുക തന്നെ ചെയ്യും. കാലം മാറിയിരിക്കുന്നു. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും അതിനൊത്തു മാറേണ്ടിയിരിക്കുന്നു. പണ്ടത്തെപ്പോലെ നോട്ടീസുകളിലോ  ചുവരെഴുത്തുകളിലോ  ഒതുങ്ങുന്നതല്ല ഇന്നത്തെ കാലത്തെ പരസ്യങ്ങൾ. ഒരാൾക്ക് യഥാർത്ഥമായ ഒരു വ്യക്തിത്വവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അയാൾക്ക് മറ്റൊരു വ്യക്തിത്വവും ഉള്ള ഒരു കാലഘട്ടമാണിത്. നമ്മൾ നേരിട്ട് കണ്ടിട്ട് സംസാരിച്ചിട്ട് ഇല്ലാത്ത ആളുകളുമായി പോലും നമുക്ക് സൗഹൃദങ്ങൾ ഉണ്ടായിരിക്കാം. അതുപോലെതന്നെയാണ് ബിസിനസ് രംഗത്തും, നമ്മുടെ ബിസിനസിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അതിന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ. ഏത് തരത്തിൽ  നമുക്കത് സൃഷ്ടിച്ചെടുക്കാം എന്നുള്ളതിനെ കുറിച്ചുള്ള അറിവുകൾ ആണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്. ഈ അറിവുകൾ നിങ്ങൾക്ക് വഴികാട്ടട്ടെ നല്ല കച്ചവടങ്ങൾ നല്ല ബന്ധങ്ങൾ സൃഷ്ടിക്കട്ടെ...

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.