എപ്പോഴും ആക്ടീവായി ഇരിക്കേണ്ട ഒരു ജോലിയാണ് സെയിൽസ് എന്ന് പറയുന്നത്. പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കുക, മാർക്കറ്റിലെ വ്യത്യാസങ്ങൾ മനസ്സിലാക്കുക, എപ്പോഴും ഒരു അപ്ഡേഷൻ ഉണ്ടാക്കേണ്ട വിഭാഗമാണ് സെയിൽസ്. അങ്ങനെ അപ്ഡേഷൻ ഉള്ള ഒരു വിഭാഗമായി സെയിൽസുകാർ മാറണമെങ്കിൽ അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ അപ്ഡേഷൻ ചെയ്തിട്ടില്ല എങ്കിൽ സെയിൽസിൽ നിന്ന് നിങ്ങൾ ഔട്ടാവും എന്ന കാര്യത്തിൽ സംശയമില്ല. കാലഘട്ടം അനുസരിച്ച് മാറാനും രീതികളും പ്രവർത്തികളും അതിനനുസരിച്ച് മാറ്റാനും തയ്യാറായില്ല എങ്കിൽ സെയിൽസ് രംഗത്ത് ശോഭിക്കാൻ കഴിയാതെ നിങ്ങൾ പിന്തള്ളപ്പെടും. അതുകൊണ്ട് തന്നെ സെയിൽസിൽ എപ്പോഴും അപ്ഡേഷൻ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ആദ്യത്തേത് ഊർജ്ജസ്വലരായിരിക്കുക എന്നതാണ്. ഊർജ്ജസ്വലത നഷ്ടപ്പെട്ടു കഴിഞ്ഞാൽ അവർ യാതൊന്നും ചെയ്യാൻ പറ്റാത്ത അലസരായി മാറും. വെല്ലുവിളികളും പരീക്ഷണങ്ങളും സെയിൽസിൽ എപ്പോഴും സ്വാഭാവികമാണ്. അതിനോട് പൊരുതി നിൽക്കുവാനുള്ള ഊർജ്ജസ്വലത നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണം.
- ചെയ്യുന്ന കാര്യം ആസ്വദിച്ച് ചെയ്യുക. മടുപ്പ് വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ചെയ്യുന്ന ജോലി വളരെ ആസ്വാദ്യകരമായ രീതിയിൽ ചെയ്യാൻ വേണ്ടി ശ്രമിക്കണം. അതിൽ താളവും ഭംഗിയും ഒക്കെ കണ്ടെത്തണം. അങ്ങനെ കണ്ടെത്തിയാൽ മാത്രമേ സെയിൽസ് ജോലി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ.
- കഠിനാധ്വാനം ചെയ്യുവാനുള്ള മനസ്സ് ഉണ്ടാവുക. ഊർജ്ജസ്വലരും ചെയ്യുന്ന കാര്യം ആസ്വദിക്കണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണ്. കൂടുതൽ സമയം കൊടുത്തുകൊണ്ട് സെയിൽസിലെ എല്ലാ കാര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സ് ഉണ്ടാകണം.
- നല്ല സെയിൽസ് നൈപുണ്യമുള്ളവരുമായി ബന്ധം വയ്ക്കുക. സെയിൽസിൽ വളരുവാൻ ഏറ്റവും പ്രധാനപ്പെട്ടതാണ് സെയിൽസിൽ വിജയിച്ചു നിൽക്കുന്ന ആളുകളുമായി ബന്ധം പുലർത്തുകയും അവരിൽ നിന്നും സെയിൽസിലെ സംശയങ്ങൾ ചോദിക്കുക, സെയിൽസിനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നത്.അത് അതേപടി പകർത്തണം എന്നല്ല നിങ്ങളുടെതായ ഐഡിയ വച്ചുകൊണ്ട് നിങ്ങളുടേതായ രീതിയിൽ പ്രാവർത്തികമാക്കാൻ വേണ്ടി ശ്രമിക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ സെയിൽസിൽ വളരെയധികം മാറ്റങ്ങൾ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിക്കും.
- സെയിൽസിൽ ഒരു കാര്യങ്ങളും നാളെ ചെയ്യാം എന്ന് പറഞ്ഞു നീട്ടി വയ്ക്കരുത്. നീട്ടി വെച്ച് കഴിഞ്ഞാൽ സെയിൽസ് മുന്നോട്ടു കൊണ്ടു പോകാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
- 2020 ൽ ചെയ്തുകൊണ്ടിരുന്ന രീതി ആയിരിക്കില്ല 2024 സെയിൽസിൽ ഉണ്ടായിരിക്കുന്നത്. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ എപ്പോഴും പുതിയ രീതികൾ പരീക്ഷിക്കണം. ഇപ്പോൾ കമ്പനികളിൽ പ്രവർത്തിക്കുന്നവരൊക്കെ സെയിൽ പ്രോഡക്റ്റ് ഓർഡർ എടുക്കുന്ന രീതി ഒക്കെ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ സെയിൽസിന്റെ പ്രസന്റേഷൻ രീതികൾ എന്നിവയൊക്കെ മാറിയിട്ടുണ്ട്. A I കാലഘട്ടത്തിൽ കാര്യങ്ങൾ വളരെ സമർത്ഥമായി ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ അത് നിങ്ങളെ വളരെ പിന്നോട്ട് അടിക്കും.
- നിങ്ങളുടെ സംശയങ്ങൾ മറ്റുള്ളവരോട് ചോദിക്കാൻ മടിക്കരുത്. പല ആളുകളും തനിക്ക് എല്ലാം അറിയാം എന്ന് പറഞ്ഞുകൊണ്ട് പുറത്ത് ജീവിക്കുന്നവർ ആയിരിക്കും. ചെറിയ വീഴ്ചകളോ സംശയങ്ങളോ ഉണ്ടെങ്കിൽ അത് മറ്റുള്ളവരോട് ചോദിക്കാൻ ഇവർ തയ്യാറാകില്ല. പക്ഷേ അത് ശരിയല്ല നിങ്ങൾക്ക് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും അത് നിങ്ങളുടെ സീനിയർ ആയിട്ടുള്ളവരോട് അല്ലെങ്കിൽ അത് ചെയ്ത് പരിചയമുള്ളവരോട് ചോദിക്കുവാൻ മടിക്കരുത്.
- എല്ലാത്തിലും ഉപരി സെയിൽസിൽ നിങ്ങൾക്ക് നിങ്ങളുടേതായ ലക്ഷ്യം ഉണ്ടായിരിക്കണം. എന്താകണമെന്ന് വ്യക്തമായ ലക്ഷ്യം നിങ്ങൾക്കുണ്ടെങ്കിൽ അതിനുവേണ്ടിയുള്ള പ്ലാനിങ് എല്ലാ ദിവസവും നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്രയും കാര്യങ്ങൾ സയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ അവരുടെ ജീവിതത്തിൽ കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സെയിൽസ് രംഗത്തെ പരാജയത്തിനിടയാക്കുന്ന ഇടയാക്കുന്ന അഞ്ച് കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.