Sections

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് സെയില്‍സ്

Saturday, Sep 17, 2022
Reported By MANU KILIMANOOR

കച്ചവടം എന്ന കലയും സെയില്‍സ് മാന്‍ എന്ന കലാകാരനും 

പല വിധത്തിലുള്ള കച്ചവടങ്ങളിലൂടെയാണ് നമ്മുടെ എല്ലാം ദിവസങ്ങള്‍ കടന്നു പോകുന്നത്.ഉപഭോക്താവിനെ  കൊണ്ട് ഒരു ഉല്‍പ്പന്നം വാങ്ങിപ്പിക്കുക എന്ന ജോലി ചെയ്യുന്നത് സെയില്‍സ് മാനാണ്. വില്‍ക്കാന്‍ ഉദ്ധേശിക്കുന്ന ഉല്‍പ്പങ്ങള്‍ അത് വേണ്ട ആളുകളുടെ കയ്യില്‍ എത്തിക്കുക എന്നതാണ് സയില്‍സ്മാന്റെ ധാര്‍മ്മിക ലക്ഷ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ഒരു മേഖല കൂടിയാണ് സെയില്‍സ്. ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്ന മേഖലകളില്‍ ഒന്നുകൂടിയാണ് സെയില്‍സ്.ലോകത്ത് തന്നെ ഏകദേശം 5.7 മില്യന്‍ ആളുകള്‍ സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക യോഗ്യതയോ പരിശീലനമോ ആവശ്യമില്ലാതെ തന്നെ  സെയില്‍സ് മേഖലയിലുടെ ജീവിത വിജയം നേടിയവര്‍ അനവധിയാണ്.ആത്മാര്‍ത്ഥതയായും കൃത്യമായ പദ്ധതികളുമായും ഒരു സെയില്‍സ് ടീം വര്‍ക്ക് ചെയ്താല്‍ ഏത് ബിസിനസും പൊടി പൊടിക്കും. ബിസിനസിന്റെ  ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണത്.പെട്ടെന്ന് തന്നെ ഉയര്‍ച്ച നേടിയെടുക്കുവാന്‍ കഴിയുന്ന ഒരു തൊഴില്‍ മേഖല കൂടിയാണിത്.സെയില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഉതകുന്നതും,നിത്യ ജീവിതത്തില്‍ നമുക്ക് സഹായകമാകുന്നതുമായ ചില അറിവുകള്‍ നിങ്ങളുമായി പങ്കു വയ്ക്കുകയാണിവിടെ.വീഡിയോ അവസാനം  കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.